ദില്ലി : പാചക വാതക സബ്‌സിഡി ഭാഗികമായി എടുത്ത് കളയാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഘട്ടം ഘട്ടമായി പാചകവാതക സിലിണ്ടറില്‍ നല്‍കുന്ന സബ്‌സിഡി കുറച്ചുകൊണ്ടു വരാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
ആദ്യഘട്ടത്തില്‍ എംപി മാര്‍, എംഎല്‍എമാര്‍, ഗസറ്റഡ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സബ്‌സിഡിയും രണ്ടാംഘട്ടത്തില്‍ 50,000 രൂപയ്ക്ക് മുകളില്‍ പ്രതിമാസ വരുമാനമുള്ളവരുടെ സബ്‌സിഡി നീക്കം ചെയ്യുമെന്നും ചില ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തു.
ഇത് നിലവില്‍ വരുന്നതോടെ 19കി.ഗ്രാം തൂക്കം വരുന്ന സിലിണ്ടറിനായി മുകളില്‍ പറഞ്ഞ ഇരുകൂട്ടരും 1200 രൂപയോളം മുടക്കേണ്ടി വരും. എല്‍പിജി വിലനിയന്ത്രണം എടുത്തുകളയുന്നതിന്റെയും, സബ്‌സിഡി ഭാരം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം. ആദ്യ രണ്ടു ഘട്ടങ്ങളിലെ നടപടികളിലൂടെ സബ്‌സിഡി ഇനത്തില്‍ 5000 കോടി രൂപ ലാഭിക്കാമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.




