Section

malabari-logo-mobile

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ നിരോധിച്ചു.

HIGHLIGHTS : ക്യാന്‍സറിന് കാരണമാകുന്ന അലവില്‍ എഥിലിന്‍ ഓക്‌സൈഡ് അടങ്ങിയിരിക്കുന്നതിനാല്‍ മുംബൈ:

ക്യാന്‍സറിന് കാരണമാകുന്ന എഥിലിന്‍ ഓക്‌സൈഡ് അടങ്ങിയിരിക്കുന്നതിനാല്‍

മുംബൈ: നവജാത ശിശുവിന്റെ മൃദുലമായ ചര്‍മ്മത്തിന് നമ്മള്‍ കണ്ണടച്ച് വാങ്ങി ഉപയോഗിക്കുന്ന ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ ഉപയോഗം കുഞ്ഞു ജീവനുകള്‍ക്കുതന്നെ ഭീഷണിയാകുന്നു. പരസ്യ വാചകങ്ങളില്‍ കുടുങ്ങി ഇന്ത്യക്കാരന്‍ ശീലമാക്കിയ ഈ ബേബി പൗഡറില്‍ ക്യാന്‍സറിന് കാരണമായേക്കാവുന്ന എഥിലിന്‍ ഓക്‌സൈഡിന്റെ അളവ് വളരെ കൂടുതലെന്ന് കണ്ടെത്തി. തുടര്‍ന്ന് മഹാരാഷ്ട്ര ഡ്രഗ്‌സ് ആന്റ് ഫുഡ് അഡ്മിനിസ്‌ട്രേഷന്‍ ജോണ്‍സന്റെ ബേബി പൗഡര്‍ നിരോധിച്ചു.

sameeksha-malabarinews

2007 ല്‍ നിര്‍മ്മിച്ച 15 ബാച്ചുകളിലായുള്ള 18 ലക്ഷം ടിന്‍ പൗഡറിലാണ് എഥിലിന്‍ ഓക്‌സൈഡിന്റെ അംശം കണ്ടെത്തിയത്. മുംബൈയിലാണ് കമ്പനി ഈ ബേബി പൗഡര്‍ നിര്‍മിക്കുന്നത്. സസ്‌പെന്റ് ചെയ്യുകയല്ല കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുകതന്നെയാണെന്ന്് മഹാരാഷ്ട്രാ ഡ്രഗ്‌സ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍ ജോയിന്റ്് കമ്മീഷണര്‍ കെ ബി ഷിണ്‍ഡെ വ്യക്തമാക്കി.

ക്യാന്‍സര്‍ മാത്രമല്ല തൊലിപ്പുറത്തുണ്ടാകുന്ന ഒരു പ്രത്യകതരം ചൊറിക്കും ഇത് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!