Section

malabari-logo-mobile

ജീവനക്കാരുടേയും അധ്യാപകരുടേയും പണിമുടക്ക് ജില്ലയില്‍ പൂര്‍ണം

HIGHLIGHTS : മലപ്പുറം: സംസ്ഥാന ജീവനക്കാരും അധ്യാപകരും

മലപ്പുറം: സംസ്ഥാന ജീവനക്കാരും അധ്യാപകരും ആഗസ്ത് 21 ന് നടത്തിയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണമായി. പണിമുടക്കിയ ജീവനക്കാരും അധ്യാപകരും വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. പണിമുടക്കിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് സര്‍വ്വീസ് പെന്‍ഷന്‍കാരുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടേയും സി.ഐ.ടി.യു.വിന്റെയും നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടന്നു.

മലപ്പുറത്ത് നടന്ന പ്രകടനത്തില്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പുറമെ, കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവയിലെ ജീവനക്കാരും പങ്കെടുത്തു. പ്രകടനത്തിന്‍ ശേഷം നടന്ന യോഗത്തില്‍ കെ.സുന്ദരരാജന്‍(ആക്ഷന്‍ കൗണ്‍സില്‍), എച്ച്.വിന്‍സെന്റ്(സമരസമിതി), സി.ബാബുരാജ്(ഫെറ്റോ), കെ.സദു(കെ.എസ്.ആര്‍.ടി.ഇ.എ), വിജയന്‍(കെ.എസ്.ഇ.ബി.) എന്നിവര്‍ സംസാരിച്ചു. കെ.രവീന്ദ്രന്‍ സ്വാഗതവും, എ.വിശ്വംഭന്‍ നന്ദിയും പറഞ്ഞു.

sameeksha-malabarinews

പൊന്നാനിയില്‍ പി.രഘു, എടപ്പാളില്‍ പി.വി.സേതുമാധവന്‍, ടി.ശശിധരന്‍ എന്നിവരും, തിരുരില്‍ ടി.എം.ഋഷികേശന്‍, സുരേഷ്‌കുമാര്‍, കെ.പി.ഗോവിന്ദന്‍കുട്ടി, ആര്‍.രാജേഷ് എന്നിവരും സംസാരിച്ചു. പണിമുടക്കിയ ജീവനക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പെന്‍ഷന്‍കാര്‍ നടത്തിയ പ്രകടനത്തില്‍ കെ.ടി.എസ്.ബാബു സംസാരിച്ചു.

തിരൂരങ്ങാടിയില്‍ കെ.ദാസന്‍, ഇ.രവീന്ദ്രനാഥ്, എന്‍.മുഹമ്മദ് അഷറഫ് എന്നിവരും, കൊണ്ടോട്ടിയില്‍ എം.കെ.വസന്ത, അമീനകുമാരി എന്നിവരും, മഞ്ചേരിയില്‍ അബ്ദുറഷീദ് അറഞ്ഞിക്കല്‍, പി.രാമദാസ്, എ.കെ.കൃഷ്ണപ്രദീപ് എന്നിവരും, പെരിന്തല്‍മണ്ണയില്‍ കെ.ബദറുന്നീസ, സി.ബാലകൃഷ്ണന്‍, ടി.പി.സജീഷ് എന്നിവരും സംസാരിച്ചു. പണിമുടക്കിന് അഭിവാദ്യം അര്‍പ്പിച്ച് സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തില്‍ കെ.ടി.സെയ്ത് പ്രസംഗിച്ചു. നിലമ്പൂരില്‍ നടന്ന പ്രകടനത്തില്‍ കെ.മോഹനന്‍, പി.ടി.യോഹന്നാന്‍, വി.സിദ്ധീഖ്, പി.എസ്.സന്തോഷ്, കെ.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!