കെ പി ഇ ഇബ്രാഹിംകുട്ടി ഹാജി(65)നിര്യാതനായി.

പരപ്പനങ്ങാടി : ചെട്ടിപ്പടിയിലെ ആലുങ്ങല്‍ കടപ്പുറത്തെ മത്സ്യ വ്യാപാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ കുട്ടുവിന്റെ പുരക്കല്‍ ഇബ്രാഹിംകുട്ടി ഹാജി നിര്യാതനായി. ഹൃദയാഘാതം മൂലം കോഴിക്കോട് പാത്തിമ ആശുപത്രിയില്‍ വച്ച് 12 മണിയോടെയാണ് സംഭവിച്ചത്.

പരപ്പനങ്ങാടിയിലെ മത്സ്യതൊഴിലാളി മേഖലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇദേഹം ഇപ്പോള്‍ പരപ്പനങ്ങാടി മലബാര്‍ എജുക്കേഷന്‍ അക്കാദമിയുടെ ഡയറക്ടര്‍, തക്വ റിലീഫ് കമ്മിറ്റി പ്രസിഡന്റ, രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ എക്‌സ്‌ക്യുട്ടീവ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയാണ്.

ഭാര്യ : കദീജ ഹജ്ജുമ്മ. മക്കള്‍ :ഉമ്മുസല്‍മ, നജ്മുന്നീസ, ഷാഹിദ,ഫാസില,ജലീല്‍,റിയാസ്. മരുമക്കള്‍ : സുബൈര്‍,റസാഖ്, അഷ്‌റഫ്,അസീസ്(ഇരുവരും സൗദി),നാസിഫ.

ഖബറടക്കം നാളെ രാവിലെ ആലുങ്ങല്‍ ബീച്ചിലെ ശൈഖ് പള്ളിയില്‍

Share news
error: Content is protected !!
Scroll to Top