Section

malabari-logo-mobile

വ്യാജ എസ്എംഎസിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ഹുജിയും

HIGHLIGHTS : ദില്ലി : അസം കലാപത്തോടനുബന്ധിച്ച്

ദില്ലി : അസം കലാപത്തോടനുബന്ധിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ രാജ്യത്തിന്റെ മറ്റിടങ്ങളില്‍ ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്ത വ്യാജ എസ്എംഎസ്സിലൂടെയും എംഎംഎസ്സിലൂടെയും പ്രചരിപ്പിച്ചതിന് പിന്നില്‍ കേരളത്തിലെ പോപ്പുലര്‍ഫ്രണ്ടും ബംഗ്ലാദേശിലെ തീവ്രവാദി സംഘടനയായ ഹുജിയുമാണെന്ന് സൈബര്‍ സെക്യൂരിറ്റി ഏജന്‍സി കണ്ടെത്തി. ഇതു സംബന്ധിച്ച രേഖകള്‍ ഇവര്‍ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.

60 ലക്ഷം ആളുകളിലേക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രൂപ്പ് എസ്എംഎസ് വഴി ഈ സന്ദേശം പ്രചരിപ്പിച്ചത്. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന രീതിയിലുള്ള സന്ദേശങ്ങളും ക്രിത്രിമ ചിത്രങ്ങളും പ്രചരിപ്പിച്ചതിന് 250 വെബ്‌സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

sameeksha-malabarinews

കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ഫ്രണ്ടിന് ഇവിടെ ശക്തമായ സ്വാധീനമുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ഗ്രീന്‍വാലിക്ക് സമീപം വ്യാപകമായ രീതിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ആക്രമിക്കപ്പെട്ടേക്കുമെന്ന ഭീഷണിയില്‍ നാട്ടിലേക്ക് തിരിച്ചുപോയിരുന്നു. ഈ ഭീഷണിക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന പരാതിയില്‍ മഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്. വേങ്ങരയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ കേരളത്തില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനത്തിലുള്ളവര്‍ ഒഴിഞ്ഞുപോകുന്ന പ്രവണത തുടരുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!