Section

malabari-logo-mobile

ജയില്‍ മോചിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായങ്ങള്‍ നല്‍കണം

HIGHLIGHTS : താനൂര്‍:: ഇറാന്‍ ജയില്‍ നിന്നും മോചിതരായി നാട്ടിലെത്തിയ

താനൂര്‍:: ഇറാന്‍ ജയില്‍ നിന്നും മോചിതരായി നാട്ടിലെത്തിയ മലയാളികളായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ അടിയന്തിരമായി സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ പറഞ്ഞു. താനൂര്‍ ജയില്‍ മോചിതരെ പ്രവാസി സംഘം നേതാക്കള്‍ സന്ദര്‍ശിച്ചു.

കെവി അബ്ദുള്‍ ഖാദര്‍ എംഎല്‍,സംസ്ഥാന സെക്രട്ടറി പി സൈതാലിക്കുട്ടി, ജില്ലാ പ്രിസിഡന്റ് സി കെ കൃഷ്ണദാസ്, ജില്ലാ ആക്ടിംഗ് സെക്രട്ടറി സി പി റസാഖ്, സിപിഐഎം താനൂര്‍ ഏരിയാ സെക്രട്ടറി ഇ ജയന്‍, മത്സ്യത്തൊഴിലാളി യൂണിയന്‍ സംസ്ഥാന സമിതിയംഗം എം. അനില്‍ കുമാര്‍ എന്നിവരാണ് കോയ, മുഹമ്മദ് കാസിം എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാറില്‍ നിന്നും അടിയന്തിര ധനസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ അടക്കമുള്ള നേതാക്കള്‍ കുടുംബത്തെ അറിയിച്ചു.

sameeksha-malabarinews

മലയാളികളടക്കം 19 പേര്‍ ഇറാന്‍ ജയിലിലായ സാഹചര്യത്തില്‍ ഇവരെ രക്ഷപ്പെടുത്താന്‍ നിസ്സംഗത പാലിച്ചെന്നും ഇന്ത്യന്‍ എമ്പസി രാജ്യദ്രോഹ നിലപാടാണ് കൈകൊണ്ടനെത്തും കെ വി ്ബ്ദുള്‍ ഖാദര്‍ എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രി അടക്കം മന്ത്രിമാരെ കുടുംബം നേരിട്ട് കണ്ട് നിവേദനം നല്‍കിയതാണ്. എന്നാല്‍ വേണ്ട വിധം യാതൊരു നടപടിയും ഉണ്ടായില്ല. ധനസഹായം നല്‍കുന്നതില്‍ പോലും അവഗണന തുടര്‍ന്ന സര്‍്ക്കാര്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്നും അദേഹം വ്യക്തമാക്കി.

ജയില്‍ മോചിതരായവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിരമായി സര്‍്ക്കാര്‍ ധനസഹായം നല്‍കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂട്ടായി ബഷീര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സമിതിയംഗം അഡ്വ. യു സൈനുദ്ദീന്‍, നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വി സിദ്ധിഖ്, കെ ടി, ശശി, കെപിഎം കോയ തുടങ്ങി മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാക്കളും ഇരുവരെയും സന്ദര്‍ശിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!