കോഴിക്കോട്: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ കോറോത്ത് റോഡിലെ ഒരേക്കര്‍ സ്ഥലത്ത് നടത്തിയ കരനെല്‍കൃഷി നൂറുമേനി കൊയ്തു. അഴിയൂര്‍ പഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെ കെ.ഭാസ്ക്കരന്റെ സ്ഥലത്താണ് റെഡ് ത്രിവേണി വിത്തുപയോഗിച്ച് നടത്തിയ കൃഷി വന്‍ വിജയമായത്. പഞ്ചായത്ത് പ്രസിഡന്റ് അയിഷ ഉമ്മര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് അസി. ഡയറക്ടര്‍ ഡോളി, കൃഷി ഓഫീസര്‍ സുഷമ കെ.പി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അശോകന്, ഹാരിസ് മുക്കാളി തുടങ്ങിയര്‍ സംബന്ധിച്ച ചടങ്ങില്‍ നാട്ടുകാരും ചേര്‍ന്നതോടെ വിളവെടുപ്പ് ആഘോഷമായി. കൃഷി വകുപ്പിന്റെ പൂര്‍ണ പിന്തുണയും സഹായവും ലഭിച്ചുവെന്നും കൃഷി വിജയമായ സാഹചര്യത്തില്‍ കൃഷി വ്യാപിപ്പിക്കുമെന്നും കെ.ഭാസ്ക്കരന്‍ പറഞ്ഞു.


