Section

malabari-logo-mobile

ചുങ്കത്തറയിലും അറബികല്ല്യണം; പെണ്‍കുട്ടി ഉപേക്ഷിക്കപെട്ടു.

HIGHLIGHTS : എടക്കര : നിലമ്പൂരിനടുത്ത ചുങ്കത്തറയിലും അറബികല്ല്യാണം നടത്തി

എടക്കര : നിലമ്പൂരിനടുത്ത ചുങ്കത്തറയിലും അറബികല്ല്യാണം നടത്തി പെണ്‍കുട്ടിയെ ഉപേക്ഷിച്ച് വരന്‍ വിദേശത്തേക്ക് മടങ്ങി. പ്രമുഖ മത നേതാവിന്റെ കാര്‍മികത്വത്തില്‍ അതീവ രഹസ്യമായാണ് കല്ല്യാണം നടന്നത്. തിരുവന്തപുരം സ്വദേശിനിയായ യുവതിയെ സൗദിയിലെ അല്‍ഹിന്ദ് വയാഹ് അബ്ദുള്‍ മജീദ് (26) ആണ് വിവാഹം ചെയ്തത്.

വഴിക്കടവ് മണിമൂളി സലഫി മസ്ജിദ് രജിസ്റ്ററിലാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് വിവാഹം നടന്നതായി രേഖപെടുത്തിയത്. തിരുവനന്തപുരത്തുകാരിയെ ചുങ്കത്തറിയിലെത്തിച്ചാണ് വിവാഹം നടത്തിയത്. ദിവസങ്ങള്‍ക്കകം യുവതിയെ തിരുവന്തപുരത്തെ വീട്ടിലാക്കി അറബി ജിദ്ദയിലേക്ക് മടങ്ങി. വിവാഹം ചുങ്കത്തറയില്‍ എവിടെ നടന്നു എന്ന് വ്യക്തമാക്കാന്‍ രജിസ്റ്ററില്‍ വിവാഹം രേഖപെടുത്തിയ മസ്ജിദ് കമ്മറ്റി ഭാരവാഹികളോ ചടങ്ങിന് മുഖ്യ കാര്‍മികത്വം വഹിച്ചമത നേതാവോ തയ്യാറായില്ല. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ പറയുന്നത്.

sameeksha-malabarinews

യുവതി ഇസ്ലാം മതം സ്വീകരിച്ചതാണെന്ന് ചടങ്ങിന് നേതൃത്വം വഹിച്ച മത നേതാവ് പറഞ്ഞു. കോട്ടക്കലില്‍ ചികില്‍സക്ക് വന്നതായിരുന്നു അല്‍ഹിന്ദ് വയാഹ് അബ്ദുള്‍ മജീദ്. പത്തിലധികം അറബി കല്ല്യാണങ്ങളാണ് ചുങ്കത്തറ കേന്ദ്രീകരിച്ച് മൂന്ന് വര്‍ഷത്തിനിടയില്‍ നടന്നതെന്നും സൂചനയുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!