Section

malabari-logo-mobile

പ്രീ പ്രൈമറി സ്‌കൂള്‍ ഉദ്ഘാടനം നിര്‍വഹിച്ചു

HIGHLIGHTS : The pre-primary school was inaugurated

പരപ്പനങ്ങാടി: പുത്തന്‍കടപ്പുറം ജി.എം.യു.പി സ്‌കൂളില്‍ ആരംഭിച്ച പ്രീ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടന കര്‍മ്മം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍
ഷാഹുല്‍ഹമീദ് നിര്‍വഹിച്ചു. പി.ടി.എ കമ്മിറ്റിയുടെ ശ്രമഫലമായാണ് പ്രീ പ്രൈമറിക്ക് തുടക്കം കുറിക്കാന്‍ സാധിച്ചത്. ഒരുപാട് വര്‍ഷത്തെ ചരിത്രം പറയുന്ന ഈ സ്‌കൂളിന് പ്രീ പ്രൈമറി ആരംഭിക്കാന്‍ കഴിഞ്ഞതിലൂടെ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കും.

ചടങ്ങില്‍ കൗണ്‍സിലര്‍ ഫൗസിയാബി കോടാലി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ഓഫീസര്‍ സി നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍ തലക്കലകത്ത് റസാഖ്, എച്ച്എം മനോജ് മാഷ്, പിടിഎ പ്രസിഡന്റ് റഹ്‌മത്ത് ഒട്ടുമ്മല്‍, നൗഫല്‍ സിപി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!