Section

malabari-logo-mobile

ചിറമംഗലം തങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്.

HIGHLIGHTS : പരപ്പനങ്ങാടി: സംഘടനാ തിരഞ്ഞെടുപ്പില്‍ യൂത്ത്‌കോണ്‍ഗ്രസ്.

പരപ്പനങ്ങാടി: സംഘടനാ തിരഞ്ഞെടുപ്പില്‍ നേതൃത്വം പിടിച്ചെടുക്കാന്‍ ഒരുവിഭാഗത്തെ സഹായിക്കുന്നതിനായി മതവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെകൊണ്ട് വോട്ടുചെയ്യിച്ചെന്നാരോപിച്ച് ചിറമംഗലം ഹബീബുള്‍ ബുഖാരി തങ്ങള്‍ക്കെതിരെ യൂത്ത്‌കോണ്‍ഗ്രസ്.

ഇന്നലെ നടന്ന യൂത്ത്‌കോണ്‍ഗ്രസിന്റെ പരപ്പനങ്ങാടി മണ്ഡലം ഭാരവാഹികളുടെ തിരഞ്ഞെടുപ്പിലാണ് ചിറമംഗലം തങ്ങളുടെ സിന്‍സിയര്‍ എജ്യുക്കേഷന്‍ അക്കാദമിയിലെ ദറസ് വിദ്യാര്‍ത്ഥികളെ യൂത്ത് കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പെടുപ്പിച്ച് ‘എ’ വിഭാഗത്തിന് അനുകൂലമായി വോട്ടുചെയ്യിച്ചു എന്ന് ആരോപിച്ചാണ് ‘ഐ’ വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ചിറമംഗലം തങ്ങളുടെ നടപടി നീചവും മതപണ്ഡിതര്‍ക്ക് ചേരാത്തതുമാണെന്ന് യൂത്ത്‌കോണ്‍ഗ്രസ് ഐ വിഭാഗം ആരോപിച്ചു. പരപ്പനങ്ങാടിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എഎം മുസ്തഫ, ഷാജഹാന്‍, ഷൂഹൈബ്് ചിറമംഗലം, മനോജ് പി കെ, ടിവി സുചിത്രന്‍, കെ അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

നേരത്തെ വോട്ടര്‍പട്ടികയില്‍ ’50 വയസ്സു’കഴിഞ്ഞ യൂത്തന്‍മാരെയും പരപ്പനങ്ങാടിയിലെ ചില ഡിവൈഎഫ്‌ഐക്കാരെയും ഉള്‍പ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു മതസ്ഥാപനം നേരിട്ട് കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് കളിയില്‍ ഇടപെടുന്നത് വിവാദമായിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!