ഷാരൂഖ് ഖാന്‍ മുന്നാറില്‍


കിങ്ങ് ഷാരൂഖ് ഖാന്‍ വീണ്ടും കേരളത്തില്‍. ഇത്തവണ ഷാരൂഖ് കേരളത്തിലെത്തിയരിക്കുന്നത് ഏതെങ്ങിലും ഉദ്ഘാടനത്തിനല്ല. ചെന്നൈ എക്‌സ്പ്രസ്സ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ഷാരൂഖ്  മുന്നാറിലെത്തിയിരിക്കുന്നത്. ചിത്ത്രില്‍ ദീപിക പദ്‌ക്കോണാണ് നായിക

ഏപ്രില്‍ 12 മുതല്‍ പത്ത് ദിവസത്തേക്കാണ് ഇലിടെ ഷൂട്ടിങ്ങ്. മുന്നാറിന്റെ പ്രകൃതിരമണീയത തന്നെയാണ് ചിത്രത്തിന്റെ സംവിധായകന്‍ രോഹിത് ഷെട്ടിയെ ഇവിടെയെത്തിച്ചത്..

‘ഇസഡ്’ കാറ്റഗറി വിഐപി സുരക്ഷ നല്‍കുന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട ഖാന് കനത്ത സൂരക്ഷയാണ് കേരളപോലീസ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാകാരണങ്ങളാല്‍ ആരേയും ഷൂട്ടിങ്ങ് സ്ഥലത്തേക്ക് കയറ്റിവിടുന്നില്ല.
ഇത്ിന് മുമ്പ് 1998ല്‍ ദില്‍സെ എന്ന ചിത്രത്തിനു വേണ്ടി ആലപ്പുഴയില്‍ വച്ച് ചിത്രീകരിച്ച ഗാനരംഗം സൂപ്പര്‍ഹിറ്റായിരുന്നു. പ്രീതി സിന്റയോടൊപ്പമായിരുന്നു അന്ന് ഷാരൂഖ് നൃത്തചുവടുകള്‍ വച്ചത്.
ചെന്നൈ എക്‌സ്പ്രസ്സ് ഒരു റൊമാന്റിക് കോമഡി ചിത്രമാണ്. മുംബൈയില്‍ നിന്ന് രാമേശ്വരത്തേക്ക് യാത്ര പോകുന്ന യാത്രയിമുണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു.റെഡ്ചില്ലീസിന്റ ബാനറില്‍ ഗൗരിഖാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top