Section

malabari-logo-mobile

ചാലിയത്ത് പഴകിയ ഭക്ഷ്യവസ്തുക്കള്‍ വിറ്റ ഹോട്ടലടപ്പിച്ചു.

HIGHLIGHTS : ഫറോക്ക് :

ഫറോക്ക് :ചാലിയത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വൃത്തിഹീനമായ സാഹചര്യത്തി്ല്‍ പ്രവര്‍ത്തിച്ചിരുന്ന പഴകിയ ഭക്ഷ്യവസ്തുക്കള്‍ വിറ്റ ഹോട്ടലടപ്പിച്ചു. ചാലിയം മേഖലയില്‍ നടത്തിയ പരിശോധനയില്‍ തട്ടുകട, ശീതളപാനിയ വില്‍പ്പനശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും പഴകിയതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
പാചകം ചെയ്ത് പഴകിയ എണ്ണകള്‍, തൈര്,മത്സ്യമാംസങ്ങള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്്. ചില കടകളില്‍ മത്സ്യം കേടാകാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഐസാണ് ശീതളപാനിയ നിര്‍മാണത്തിനുപയോഗിക്കുന്നതായി കണ്ടെത്തി.
പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, ജെഎച്ചഐമാരായ ഹസിലാല്‍, സിജു എന്നിവര്‍ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!