Section

malabari-logo-mobile

പുലിയെ പേടിച്ച് കല്ലായിക്കാര്‍

HIGHLIGHTS : കല്ലായി:

കല്ലായി: പണ്ടേ നമ്മള്‍ കേള്‍ക്കുന്നതാണ് ഫറോക്കില്‍ പുലിയിറങ്ങിയെന്ന്. എന്നാല്‍ ഇപ്പോള്‍ പുലിഭീതിയില്‍ രാത്രിയില്‍ പുറത്തിറങ്ങാനാകാതെയിരി്ക്കുന്നത് കല്ലായിക്കാരാണ് ഏതായാലും സംഭവം ഗൗരവമായതോടെ പുലിയെന്ന് സംശയിക്കുന്ന അജ്ഞാത ജീവിയെ പിടിക്കാന്‍ വനംവകുപ്പും രംഗത്തിറങ്ങി.
ഇതിനായി അജ്ഞാത ജീവിയുടെ കാല്‍പാടുകള്‍ കണ്ട ഡട്ട് സോമില്‍ റോഡിലെ യുകെഎസ് സോമില്ലില്‍ കൂടു വെച്ചു കഴിഞ്ഞു.
കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് ആടുകളെ കടിച്ചു കൊന്ന സംഭവം ഉണ്ടായതിനെ തുടര്‍ന്നാണ് ആളുകള്‍ പുലിഭീതിയിലായത്്. കല്ലായില്‍ മുന്‍പും പുലി ഇറങ്ങിയപ്പോള്‍ വനംവകുപ്പ് കൂടു വെച്ചു പിടിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!