Section

malabari-logo-mobile

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് : കേരളത്തിന്റെ ആവശ്യം തള്ളി

HIGHLIGHTS : ദില്ലി: ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായി അംഗീകരിക്കരുതെന്ന

ദില്ലി: ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായി അംഗീകരിക്കരുതെന്ന കേരളത്തിന്റെ ആവശ്യം ദേശീയ ഹരിത ട്രിബ്യൂണല്‍ തള്ളി. കേരള നിയമ സഭയില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളണമെന്ന് പ്രമേയം അവതരിപ്പിച്ച് പാസാക്കിയിരുന്നു. എന്നാല്‍ ഗാഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവന്‍ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹരജി തള്ളണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. ഈ ആവശ്യം ട്രിബ്യൂണല്‍ തള്ളിയതിനോടൊപ്പം ഗോവന്‍ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാനും തീരുമാനിച്ചിട്ടുണ്ട.്

ഗോവന്‍ ഫൗണ്ടേഷനടക്കം രണ്ട് പരിസ്ഥിതി സംഘടനകളാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.

sameeksha-malabarinews

ഈ ഹര്‍ജിയില്‍ പശ്ചിമഘട്ടത്തിലെ ജൈവ വൈവിദ്ധ്യം സംരക്ഷിട്ടേണ്ടതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!