മുംബൈയില്‍ സ്‌ക്വയര്‍ ഫീറ്റിന് 1.23 ലക്ഷം രൂപക്ക് ഫ്‌ളാറ്റിന്റെ വില്‍പ്പന നടന്നു.

മുംബൈ: ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ റിക്കാര്‍ഡിട്ട ഫ്‌ളാറ്റ് വില്‍പ്പന മുംബൈ യില്‍ നടന്നു. വര്‍ളിയിലെ സമുദ്രാ മഹല്‍ കെട്ടിടത്തിലെ 10 ാം നിലയിലുള്ള ഫ്‌ളാറ്റാണ് സ്‌ക്വയര്‍ ഫീറ്റിന് ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം രൂപ സ്‌ക്വയര്‍ ഫീറ്റിന് എന്ന നിലയില്‍ വില്‍പ്പന നടന്നത്. രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

അറബിക്കടലിന് അഭിമുഖമായുള്ള ഈ ഫ്‌ളാറ്റ് സ്വന്തമാക്കിയത് പ്രമുഖ ഗ്ലാസ് വെയര്‍ കമ്പനിയായ ബോറോസില്‍ ആണ്. 1,706 സ്‌കൊയര്‍ ഫീറ്റുള്ള മൂന്ന് കിടപ്പുമുറികളോട് കൂടിയ ഈ ഫ്‌ളാറ്റ് 21 കോടി രൂപക്കാണ് ഇവര്‍ വാങ്ങിയിരിക്കുന്നത്.

2012 ജൂണില്‍ 1.2 ലക്ഷം രൂപ സ്‌ക്വയര്‍ഫീറ്റ് നിരക്കില്‍ നടത്തിയ ഫ്‌ളാറ്റ് കച്ചവടമാണ് നിലവിലുണ്ടായിരുന്ന റിക്കാര്‍ഡ് വില്‍പ്പന.

Share news
error: Content is protected !!
Scroll to Top