നടി അഞ്ജലിയുടെ തലവേദന അവസാനിക്കുന്നില്ല; വീണ്ടും നിയമകുരുക്കില്‍

തെന്നിന്ത്യന്‍ ചലച്ചിത്ര താരം അഞ്ജലിക്കെതിരെ വീണ്ടും കേസ്. 50,000 രൂപ മാസ ചിലവുകള്‍ക്കായി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഞ്ജലിയുടെ രണ്ടാനമ്മ ഭാരതി ദേവിയാണ് അഞ്ജലിക്കെതിരെ കുടുംബ കോടതിയെ സമീപിച്ചിരിക്കുന്നത്.

അഞ്ജലിക്കായി ദത്തെടുത്തതുമുതല്‍ താന്‍ 70 ലക്ഷത്തോളം രൂപ ചിലവഴിച്ചതായി അഞ്ജലിയുടെ രണ്ടാനമ്മയായ ഭാരതിദേവി പറയുന്നു. എന്നാല്‍ ഇപ്പോള്‍ അഞ്ജലി വാര്‍ദ്ധക്യത്തിലെത്തിയ തന്നെ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നുണ്ട്.

ഭാരതിദേവിയുടെ ഈ പരാതിയിന്‍ മേല്‍ ആഗസ്റ്റ് 14ന് വാദം കേള്‍ക്കും. അതേ സമയം സംവിധായകന്‍ കലഞ്ജിയവും രണ്ടാനമ്മയും ചേര്‍ന്ന് പീഡിപ്പിച്ചതിനെ തുടര്‍ന്ന് അഞ്ജലി ഒളിവില്‍ പോവുകയത് ് സിനിമാ ലോകത്ത് ചര്‍ച്ചകള്‍ക്കും വന്‍ വിവാദത്തിനും ഇടയാക്കിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top