Section

malabari-logo-mobile

ഖത്തറില്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ സിബിഎസ്ഇ(ഐ)പാഠ്യപദ്ധതി നിര്‍ത്തലാക്കുന്നു

HIGHLIGHTS : ദോഹ: ഖത്തറില്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ സിബിഎസ്ഇ(ഐ) പഠ്യപദ്ധതി അടുത്ത അദ്ധ്യായനവര്‍ഷം മുതല്‍ നിര്‍ത്തലാക്കുന്നു. സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ കഴിഞ്ഞ ദ...

ദോഹ: ഖത്തറില്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ സിബിഎസ്ഇ(ഐ) പഠ്യപദ്ധതി അടുത്ത അദ്ധ്യായനവര്‍ഷം മുതല്‍ നിര്‍ത്തലാക്കുന്നു. സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ പറയുന്നതായി ‘ദ പെനിന്‍സുല’ റിപ്പോര്‍ട്ട് ചെയ്യുന്നു. 2010-2011 വര്‍ഷം മുതലാണ് ഈ പഠ്യപദ്ധതി ആരംഭിച്ചത്. 2017-2018 അധ്യായനവര്‍ഷം മുതല്‍ നടപ്പിലാക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഈ തീരുമാനം ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളെ ഏറെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഗോള നിലവാരമുള്ള റീഡിങ് മെറ്റീരിയലുകളുടെ ലഭ്യതയിലുള്ള ബുദ്ധിമുട്ടാണ് ഇത്തരം ഒരു തീരുമാനത്തിന് ഇടയാക്കിയതെന്നാണ് സൂചന. അടുത്തവര്‍ഷം മുതല്‍ സിബിഎസ്ഇ മെയിന്‍ പാഠ്യപദ്ധതിയില്‍ പഠനം നടത്തേണ്ടിവരും.

sameeksha-malabarinews

സിബിഎസ്ഇ ചെയ്ത സിബിഎസ്ഇ(ഐ) സിലബസ് പിന്തുടരുന്ന സ്‌കൂളുകള്‍ക്കും ഈ തീരുമാനം ബാധകമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!