കൗതുകമായ്… ആവേശമായ്… നഗ്നഒളിമ്പിക്‌സ് വീണ്ടും

സിഡ്‌നി : കേള്‍ക്കുമ്പോള്‍ ഏറെ വിചിത്രമായ് തോന്നുമെങ്കിലും ലോകത്ത് നഗ്നരായി മാത്രം പങ്കെടുക്കാവുന്ന ഒരുകായിക മാമാങ്കമുണ്ട് അതാണ് ന്യൂഡ് ഒളിമ്പിക്‌സ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി നിര്‍ത്തിവെച്ച ന്യൂഡ് ഒളിമ്പിക്‌സിന് വേദിയൊരുങ്ങുന്നു. വരുന്ന ജനുവരി 20 ന് ഓസ്‌ട്രേലിയയിലെ അലൈഡിനടുത്തുള്ള മസ്ലിന്‍ ബീച്ചിലാണ് മുതിര്‍ന്നവരും കുട്ടികളുമടക്കം പങ്കെടുക്കുന്ന നഗ്ന ഒളിമ്പിക്‌സിലെ മത്സരങ്ങള്‍ നടക്കുന്നത്.

പ്രധാനമായും ബാറ്റണ്‍ റേസ്, ഫ്രീസ് ബീ ത്രോയിംഗ്, ട്രഷര്‍ ഹണ്ട്, സാക്ക് റൈസ്, തീറ്റ മത്സരം തുടങ്ങിയ ആകര്‍ഷകങ്ങളായ ഇനങ്ങളാണ് ഈ ഒളിമ്പിക്‌സിലുള്ളത്.

അഞ്ചുവര്‍ഷത്തിന് ശേഷം പുനാരംഭിക്കുമ്പോള്‍ കുട്ടികളുടെ മത്സരത്തിന്റെ കാര്യത്തില്‍ ചെറിയ ആശങ്കയിലാണ് സംഘാടകര്‍. ബാല പീഡകര്‍ കൂടുന്നതിനാല്‍ സ്വിമിങ് സ്വീട്ട് പോലുള്ള ചെറിയ വസ്ത്രങ്ങളെങ്കിലും അണിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top