ബിഇഎംഎച്ച്എസ്എസ്സിനു മുന്നില്‍ 2 വാഹനാപകടങ്ങള്‍; 3വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

പരപ്പനങ്ങാടി: ഇന്നു രാവിലെ പരപ്പനങ്ങാടി ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നില്‍ അഞ്ചുമിനിറ്റിനിടയില്‍ രണ്ട് തവണ ബൈക്കുകള്‍ ഇടിച്ച് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. കുട്ടികള്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കവേയാണ് രണ്ട് അപകടവുമുണ്ടായത്.

ബിഇഎം ഹൈസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനികളായ സ്‌കൂള്‍ മാനേജര്‍ രജ്ഞിത്തിന്റെ മകള്‍ റിച്ചു(12), തുമ്പാണി വാസുദേവന്റെ മകള്‍ ഭവ്യ(12), 8-ാം ക്ലാസ് വിദ്യാര്‍ത്ഥിനി സഫീന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമിത വേഗതയില്‍ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ ഇവിടെയുള്ള രണ്ട് വിദ്യാലയങ്ങളുടെ മുന്നറിയിപ്പ് ബോര്‍ഡുകളോ സീബ്രാ ലൈനുകളോ ഗൗനിക്കാറെയില്ല. പലപ്പോഴും ഹോംഗാര്‍ഡോ പോലീസോ ഇല്ലാത്ത സമയങ്ങളില്‍ ഇങ്ങനെയുള്ള അപകടങ്ങള്‍ ഇവിടെ പതിവായിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top