Section

malabari-logo-mobile

കലോല്‍സവ നാടകവേദിയില്‍ സാംസ്‌കാരിക പോലീസിങ്ങ്

HIGHLIGHTS : മലപ്പുറം സംസഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ

മലപ്പുറം: സംസഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ രണ്ടാം ദിവസം നാടകവേദിയില്‍ സാംസ്‌കാരിക പോലീസിങ്. 9 മണിക്ക് തുടങ്ങുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്ന നാടകമത്സരം 12 മണിയായിട്ടുംആരംഭിക്കാതിരുന്നത് കലോത്സവ വേദിയെ കലുഷിതമാക്കി.

രംഗ സജ്ജീകരണത്തിന്റെ ദാരിദ്യം നേര്‍ക്കുനേര്‍ തിരിച്ചറിഞ്ഞ നാടക പ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ച് കൈകാര്യം ചെയ്യാന്‍ സംഘാടകര്‍ ശ്രമിച്ചതാണ് മത്സരം തുടങ്ങുനന്തിന് മുമ്പ് കല്ലുകടിക്ക് നിമിത്തമായത്.

sameeksha-malabarinews

ആയിരത്തിലധികം നാടകപ്രേമികള്‍ 9 മണിമുതല്‍ മത്സരം തുടങ്ങുമന്നെറിയിച്ച നാലാം നമ്പര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. കെഎന്‍എ ഖാദര്‍ എം എല്‍എ ഒഴികെ വേദിയുടെ ഉത്തരവാദിത്വമുള്ളവരാരും സന്നിഹിതരാകാതിരുന്നതും പ്രതിഷേധത്തിന് ആക്കം കൂട്ടി. പോലീസിനും സംഘാടകര്‍ക്കുമെതിരെ മുദ്രാവാക്യം വിളികളടക്കമുള്ള നാടകീയ സംഭവങ്ങള്‍ നാടകമത്സരത്തിന് മുമ്പ് തന്നെ ഉണ്ടായത് മേളതാളപ്പിഴകളുടെ ഉദാഹരണമായി ഈ ദിനം കണ്ടു.

വരേണ്യ കലകള്‍ക്ക് പതിവായി അനുവദിച്ച് കൊടുക്കുന്ന ഒന്നും രണ്ടും വേദികള്‍ കേരളത്തിന്റെ ജനകീയ കലാരൂപമായ നാടകത്തിന് അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തുന്നത് അപലപനീയമാണെന്ന് നാടകപ്രവര്‍ത്തകന്‍ റഫീഖ് മംഗലശേരി മലബാറി ന്യൂസിനോട് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!