Section

malabari-logo-mobile

പാക് പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് സുപ്രീംകോടതി

HIGHLIGHTS : ഇസ്ലാമാബാദ് : പാകിസതാനില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് കളമൊരുങ്ങുന്നു.പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫിനെ

ഇസ്ലാമാബാദ് : പാകിസതാനില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് കളമൊരുങ്ങുന്നു.പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫിനെ അറസ്റ്റുചെയ്യുന്നതിനായി പാകിസ്ഥാന്‍ സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതികേസിലാണ് അറസ്റ്റ് വാറണ്ട്.

ജസ്റ്റിസ് ഇഫ്ഖാര്‍ മുഹമ്മദ് ചൗധരി ഉള്‍പ്പെടെയുള്ള മൂന്നംഗ ബഞ്ചാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പര്‍വേസ് അഷറഫിനെ കൂടാതെ മൂന്ന് ക്യാമ്പ്‌നറ്റ് മന്ത്രിമാരും കേസില്‍പെട്ടിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് വാറണ്ട് നടപ്പിലാക്കാനാണ് കോടതിയുടെ ഉത്തരവ്. ഇതോടെ ഒരുവര്‍ഷത്തിനുള്ളില്‍ പാകിസ്താനില്‍ പ്രധാനമന്ത്രിസ്ഥാനം നഷ്ടമാകുന്ന രണ്ടാമത്തെയാളാകും പര്‍വേസ്.

sameeksha-malabarinews

യൂസഫ് റാസാ ഗിലാനി കഴിഞ്ഞ ജൂണില്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പര്‍വേസ് പ്രധാനമന്ത്രിയായത്.

പാകിസ്താനില്‍ പ്രതിപക്ഷ കക്ഷികള്‍ വലിയ പ്രതിഷേധ സമരങ്ങള്‍ നടത്തിവരുന്നതിനിടെയാണ് ഭരണാധികാരികള്‍ക്ക് കോടതിയില്‍ നിന്ന് ഈ തിരിച്ചടിയുണ്ടായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!