Section

malabari-logo-mobile

കോപ്റ്റര്‍ ഇടപാടും നാവികരുടെ രക്ഷപ്പെടലും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയോ?

HIGHLIGHTS : ദില്ലി: രണ്ടാഴ്ച മുമ്പ് വരെ കത്തിനിന്ന ഹലികോപ്റ്റര്‍ വിവാദവും

ദില്ലി: രണ്ടാഴ്ച മുമ്പ് വരെ കത്തിനിന്ന ഹലികോപ്റ്റര്‍ വിവാദവും രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ മറീനുകളുടെ രക്ഷ്പ്പെടലും തമ്മില്‍ ബന്ധമുണ്ടെന്ന വാദം ശക്തമാകുന്നു. ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഒത്തുകളി ഈ സംശയത്തിന് ശക്തികൂട്ടുന്നു.

 

ചാണക്യപുരിയെന്ന സ്റ്റാര്‍ ജയിലില്‍ മറീനുകള്‍ താമസിക്കുന്നതിനിടെയാണ് സുപ്രീംകോടതി ക്രിസ്മസ് ആഘോഷിക്കാന്‍ ആദ്യ തവണ ജാമ്യം അനുവദിച്ചത്. ഇത് കഴിഞ്ഞ് ഇവര്‍ തിരിച്ച് ഇന്ത്യയിലെത്തുകയും പിന്നീട് ഇലക്ഷനില്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞ മാസമാസം സുപ്രീംകോടതി അനുമതിയോടെ തിരിച്ചുപോവുകയായിരുന്നു.

sameeksha-malabarinews

 

ഈ സമയങ്ങളിലാണ് ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലെ വിവിഐപിമാര്‍ക്ക് വേണ്ടി വാങ്ങിയ ഹെലികോപ്ടര്‍ ഇടപാടിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഇറ്റലിയില്‍ നിന്ന് പുറത്തുവരുന്നത്.

 

ഇറ്റാലിയന്‍ കമ്പിനിയായ അഗസ്റ്റ വെസ്റ്റലാന്റുമായുള്ള കരാറില്‍ ഇന്ത്യക്കാര്‍ക്ക് കോഴ ലഭിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സംഭവം വിവാദമായതോടെ കേന്ദ്രസര്‍്ക്കാര്‍ പ്രതിരോധത്തിലാകുകയും ഇതില്‍ നിന്ന് തടിയൂരാന്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. ഇവിടെയും ഇറ്റലി കൈകൊണ്ടത് ഒരു ഇരട്ട നിലപാടായിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടം പിന്നിട്ടതാണെന്നും കൂടുതല്‍ രേഖകള്‍ ഇപ്പോള്‍ തരാനാവില്ലെന്നുമായിരുന്നു ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയായ സിബിഐയോട് ഇറ്റലിയുടെ നിലപാട്.

 

എന്നാല്‍ ഇറ്റലി ഇതുപയോഗിച്ച് ഒരു ബ്ലാക് മെയ്‌ലിംഗ് തന്ത്രം നടപ്പാക്കിയതാണ് നാവികരുടെ രക്ഷപ്പെടലിലൂടെ പിന്നീട് നാം കണ്ടത്. ഇടപാടുകളുടെ രേഖകള്‍ പുറത്ത് വിടാതിരിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ അധികാര കേന്ദ്രങ്ങള്‍ കടല്‍കൊലയാളികളായ നാവികരെ സംരക്ഷിക്കുമെന്ന ഉറച്ച വിശ്വാസം ഇറ്റലിക്കുണ്ട്.

 

അന്നത്തെ അന്നം തേടി പോകുന്ന നൂറുകണക്കിന് മത്സ്യതൊഴിലാളികള്‍ കടലതിര്‍ത്ഥി കടന്നുവെന്ന പേരില്‍ ശ്രീലങ്കയിലെയും പാക്കിസ്ഥാനിലെയും ജയിലറകളില്‍ നരകയാതന അനുഭവിക്കുമ്പോള്‍ ഇവര്‍ക്കുവേണ്ടി കൈവിരലനക്കാത്തവര്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിച്ച് തിരികെ പോയ മറീനുകള്‍ക്കുവേണ്ടി ഓശാനപാടുന്ന കാഴ്ച വരും ദിനങ്ങളില്‍ നമുക്ക് കാണാമെന്നുള്ളതിന്റെ തെളിവാണ് ഇന്നത്തെ പ്രധാനമന്ത്രിയുടെ പ്രസ്താവയിലെ മലക്കം മറിച്ചില്‍.


Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!