Section

malabari-logo-mobile

കോട്ടക്കുന്നില്‍ കലാ സാംസ്‌കാരിക സായാഹ്നങ്ങള്‍ക്ക് തുടക്കമായി

HIGHLIGHTS : മലപ്പുറം: സംസ്ഥാന സ്‌കൂള്‍

മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടത്തുന്ന സാംസ്‌കാരിക സായാഹ്നം വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘടാനം ചെയ്തു. സാംസ്‌കാരിക സായാഹ്നങ്ങള്‍ കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ കലോത്സവങ്ങളില്‍ മാതൃകയാക്കാവുന്ന വേദിയാണ്. വരും കലോത്സവങ്ങളിലും സാംസ്‌കാരിക പരിപാടിയുടെ പ്രാധാന്യം വര്‍ധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

സമ്മാന വിതരണം പി. ഉബൈദുല്ല എം.എല്‍.എ ഹൈസ്‌ക്കൂള്‍ വിഭാഗം സംസ്‌കൃതോത്സവം അഷ്ടപദിയില്‍ ഒന്നാം സ്ഥാനം നേടിയ എറണാകുളം ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി.എച്ച്.എസ്.എസിലെ അരവിന്ദ് മോഹന്‍കുമാറിന് സമ്മാനം നല്‍കി ഉദ്ഘാടനം ചെയ്തു. കലോത്സവ മത്സരങ്ങളിലെ വിജയികള്‍ക്ക് ദിവസവും നടക്കുന്ന സദസ്സില്‍ സമ്മാനം നല്‍കും.
കലോത്സവ പ്രതിഭകളുടെ ഭാവി എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. ടി. പ്രസന്നകുമാര്‍ വിഷയം അവതരിപ്പിച്ചു. അക്ബര്‍ കക്കട്ടില്‍, ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍, സിവിക് ചന്ദ്രന്‍, ഫൈസല്‍ എള്ളേറ്റില്‍ സംസാരിച്ചു. കലാപ്രതിഭ-തിലകം പട്ടങ്ങള്‍ തിരിച്ചു കൊണ്ടു വരണമെന്ന് ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. ചടങ്ങില്‍ കള്‍ച്ചറല്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ റ്റി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷനായി എം.എല്‍.എ മാരായ കെ.എന്‍.എ. ഖാദര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, ഡി.പി.ഐ എ. ഷാജഹാന്‍, ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് പങ്കെടുത്തു .
സാംസ്‌കാരിക സായാഹ്നത്തിന് ശേഷം രാജ ലക്ഷ്മി ഹിന്ദുസ്ഥാനി സംഗീതവും സിതാര ഗസല്‍ സന്ധ്യയും അവതരിപ്പിച്ചു. നിറഞ്ഞ സദസ്സായിരുന്നു സംസ്‌കാരിക സായാഹ്നത്തിനും കലാ സന്ധ്യക്കും സാക്ഷ്യം വഹിക്കാന്‍ എട്ടാം വേദിയായ കോട്ടക്കുന്ന് അരങ്ങ് ഓപ്പണ്‍ സ്റ്റേജിലെത്തിയത്.
കോട്ടക്കുന്ന് അരങ്ങ് ഓപ്പണ്‍ സ്റ്റേജില്‍ ബുധനാഴാച നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജില്ലയിലെ പ്രതിഭകളെ ആദരിക്കും. മഹാകവി അക്കിത്തം, പി.കെ. വാര്യര്‍, സി. രാധാകൃഷ്ണന്‍, എം. ഗംഗാധരന്‍, നിലമ്പൂര്‍ ആയിഷ എന്നിവരെയാണ് ആദരിക്കുന്നത്. മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിക്കും. മലപ്പുറത്തിന്റെ സാംസ്‌കാരിക പൈതൃകം എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തും. പി. സുരേന്ദ്രന്‍, കെ.പി. രാമനുണ്ണി, മണമ്പൂര്‍ രാജന്‍ബാബു, വി.പി. വാസുദേവന്‍, സി.പി. സൈതലവി, സി. ഹംസ എന്നിവര്‍പങ്കെടുക്കും. മാപ്പിളപ്പാട്ട് ഗാനമേളയും കോഴിക്കോട് ക്രസന്റ് ക്ലബ്ബ് അവതരിപ്പിക്കുന്ന ഒപ്പനയും അരങ്ങേറും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!