കൊച്ചിയില്‍ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

കൊച്ചി: കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ സ്‌നേഹത്തിന് ഉജ്ജ്വല വിജയം ടിം ഇന്ത്യ സമ്മാനമായി നല്‍കി. ഇന്ത്യാ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 127 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.

ഇന്ത്യന്‍ യുവത്വത്തിന്റെ കരുത്തുറ്റ ബൗളിങ്ങിനു മുന്നില്‍ 158 റണ്‍സ് മാത്രം നേടി ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു. ഇന്ത്യന്‍ യുവതാരം രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദി മാച്ച്.

ആര്‍. അശ്വനും ഭുവനേശ്വര്‍ കുമാറും മൂന്നു വീതം വിക്കറ്റ് നേടി. കൊച്ചിയിലെ കാണികളുടെ അകമഴിഞ്ഞ പിന്തുണ ഇന്ത്യന്‍ ടീമിന് ആവോളം ഊര്‍ജ്ജം നല്‍കി എന്നത് കളിയിലുടനീളം കാണാമായിരുന്നു.

Share news
error: Content is protected !!
Scroll to Top