Section

malabari-logo-mobile

കോട്ടക്കടവ് ടൂറിസ്റ്റ് പദ്ധതി: അശാസ്ത്രിയമായ നിര്‍മാണത്തിനെതിരെ നാട്ടുകാര്‍

HIGHLIGHTS : വള്ളിക്കുന്ന്: കോട്ടക്കടവ് പാലത്തിന് സമീപത്തെ കോട്ടക്കടവ്

വള്ളിക്കുന്ന്: കോട്ടക്കടവ് പാലത്തിന് സമീപത്തെ കോട്ടക്കടവ് ടൂറിസം പദ്ധതിയിലെ അശാസ്ത്രിയ നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. 39 ലക്ഷം രൂപ ചിലവഴിച്ചാണ് ടൂറിസ്റ്റ് കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. മലപ്പുറം ഡിടിപിസി നടപ്പിലാക്കുന്ന പദ്ധതി സിസ്‌ക്കോയാണ് ഏറ്റെടുത്ത് നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി നിരവധി പ്രൊജറ്റുകളാണ് ഒരുക്കിയിരിക്കുന്നത്.

ഇത്ില്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ പുല്‍മേട് വെച്ചുപിടിപ്പിച്ചതിനെതിരെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. കുടിവെള്ളംപോലും കിട്ടാനില്ലാത്ത സ്ഥലത്ത് പു്‌ലുകള്‍ വെച്ചുപിടിപ്പിക്കുന്നത് പണം നഷ്ടപ്പെടുത്താനാണെന്നാണ് നാട്ടുകാര്‍  ആരോപിക്കുന്നത്. മാത്രമല്ല വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറുന്ന സ്ഥലം കൂടിയാണിവിടെ. പുല്ലുവെച്ചുപിടിപ്പിച്ചാല്‍ ഉപ്പുവെള്ളം കയറി നശിച്ചുപോകുമെന്നും നാട്ടുകാര്‍ പറയുന്നു. നേരത്തെ സിമന്റുപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ മതിലുകള്‍, ബോട്ടിംഗ് ഷെല്‍ട്ടറിന്റെ തൂണുകള്‍ എന്നിവയെല്ലാം വെള്ളം നയ്ക്കാത്തതിനാല്‍ തകര്‍ന്നിട്ടുണ്ട്. വെള്ളത്തിന് സ്ഥിരം സംവിധാനമൊരുക്കാതെ പുല്ലുവെച്ചുപിടിപ്പിച്ചാല്‍ ചെലവാക്കിയ തുക നഷ്ടപ്പെടും. പുല്ലുകള്‍ക്ക് നയ്ക്കാനായി സ്ഥിരം വെള്ളത്തിനുള്ള സംവിധാനം ഒരുക്കണം. ഇതുമാത്രമല്ല ടൂറിസ്റ്റ് കേന്ദ്രത്തില്‍ വരുന്നവര്‍ക്ക് വാഹനം നിര്‍ത്താന്‍ സ്ഥലമില്ലാത്തതും ദുരിതകരമാണ്. കോട്ടക്കടവ് പാലത്തിലും അപ്രോച്ച് റോഡിലും വാഹനം നിര്‍ത്തിയാല്‍ ഗതാഗത കുരുക്കിന് തന്നെ കാരണമായേക്കും.

sameeksha-malabarinews

കുട്ടികളുടെ പാര്‍ക്ക്, ബോട്ട് ഷെല്‍ട്ടര്‍, ഓപ്പണ്‍ തിയേറ്റര്‍, പൂന്തോട്ടം, ചുറ്റുമതില്‍, ഗേറ്റ്, ടോയ്‌ലറ്റ് ബ്ലോക്ക്,അലങ്കാര വിളക്കുകള്‍ എന്നിവയാണ് ടൂറിസ്റ്റ് കേന്ദ്രത്തില്‍ പുതുതായി ഒരുക്കുന്നത്. നിര്‍മാണം അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. അതേസമയം ടൂറിസ്റ്റ് കേന്ദ്രത്തില്‍ ബാര്‍ബര്‍ ഷോപ്പ് മാലിന്യം, കോഴിയവശിഷ്ടം, എന്നിവ തള്ളുന്നത് ദുരിതമായി മാറിയിരിക്കുകയാണ്. കോട്ടക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡില്‍ നിന്നും വാഹനങ്ങളിലെത്തിച്ചാണ് വന്‍തോതില്‍ മാലിന്യം തള്ളുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!