വനിതാ ഹോംഗാര്‍ഡിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് തല്ലിയൊടിച്ചു

ദില്ലി: സ്ത്രീകള്‍ അപമാനിക്കപ്പെടുന്നതിന് കുപ്രസിദ്ധിനേടിയ ഇന്ത്യന്‍ തലസ്ഥാനത്ത് വീണ്ടും ലജ്ജാകരമായ സംഭവമരങ്ങേറി. ബസ്സില്‍ യാത്രചെയ്യുകയായിരുന്ന വനിതാ ഹോംഗാര്‍ഡിനെയാണ് ഇത്തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം.

ഈസ്റ്റ് ഡല്‍ഹിയില്‍ ഡ്യൂട്ടിക്കായി ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ യാത്രചെയ്യുകയായിരുന്ന ഇരുപത്തിയഞ്ചുകാരിയെയാണ് അപമാനിച്ചത്. ഇവര്‍ യൂണിഫോമിലായിരുന്നില്ല ബസ്സില്‍ കയറിയത്. പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഹോംഗാര്‍ഡ് എതിര്‍ത്തുവെങ്കിലും തട്ടിക്കൊണ്ടുപോകുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തുര്‍ന്ന് സഹയാത്രികര്‍ വിഷയത്തിലിടപെട്ട് ‘കൈകാര്യം’ചെയ്തതോടെ പീഡനവീരന്റെ ഒരു കാലൊടിഞ്ഞു.

പിന്നീട് ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചു.

Share news
error: Content is protected !!
Scroll to Top