Section

malabari-logo-mobile

കൊണ്ടോട്ടി പുതിയ താലൂക്ക്

HIGHLIGHTS : കൊണ്ടോട്ടി:

12 പുതിയ താലൂക്കുകള്‍.

കൊണ്ടോട്ടി: വര്‍ഷങ്ങളായി കാത്തിരുന്ന താലൂക്ക് ആസ്ഥാന പദവി യാഥാര്‍ത്ഥ്യമാകുമെന്ന പ്രഖ്യാപനം കെണ്ടോട്ടിക്കാര്‍ക്ക് സ്വപ്ന സാക്ഷാത്കാരമായി. ഏറനാട്,തിരൂരങ്ങാടി താലൂക്ക് പരിധിയിലെ വില്ലേജുകള്‍ ഉള്‍പ്പെടുത്തിയാണ് നിര്‍ദ്ദിഷ്ട കെണ്ടോട്ടി താലൂക്ക് രൂപപ്പെടുത്തിയിരിക്കുന്നത്. കെണ്ടോട്ടി, വള്ളിക്കുന്ന്,ഏറനാട്,മലപ്പുറം മണ്ഡലങ്ങളിലെ 12 വില്ലേജുകളാണ് കൊണ്ടോട്ടി താലൂക്കില്‍ ഉള്‍പ്പെടുന്നത്.

3 കോടി രൂപ ആദ്യ ഗഡുവായി സഹായം അനുവദിച്ചിട്ടുണ്ട്. കൊണ്ടോട്ടി പഞ്ചായത്ത് ഓഫീസിനു സമീപത്തായി ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാനാണ് പദ്ധതി.

sameeksha-malabarinews

സംസ്ഥാനത്ത് പുതുതായി 12 താലൂക്കുകള്‍ കൂടി രൂപികരിക്കുമെന്ന് മന്ത്രി കെ.എം മാണി നിയമസഭയില്‍ അറിയിച്ചു. ബജറ്റ് ചര്‍ച്ചയുടെ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മഞ്ചേശ്വരം, വെള്ളരിക്കുണ്ട്, ഇരിട്ടി, താമരശ്ശേരി, കൊണ്ടോട്ടി, പട്ടാമ്പി, ചാലക്കുടി, ഇടുക്കി, കോന്നി, കാട്ടാക്കട,വര്‍ക്കല, പത്തനാപുരം എന്നിവിടങ്ങളിലാണ് പുതിയ താലൂക്കുകള്‍ രൂപീകരിക്കുക. ഇതിനായി 33 കോടി രൂപ ബജറ്റില്‍ നീക്കി വയ്ക്കുമെന്നും മന്ത്രി അറിയിച്ചു.

പുതിയ താലൂക്കുകള്‍ രൂപീകരിക്കപ്പെടുന്നതോടെ സംസ്ഥാനത്ത് മൊത്തം താലൂക്കുകളുടെ എണ്ണം 75 ആകും; മലപ്പുറം ജില്ലയില്‍ ഏഴ് താലൂക്കുകളും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!