Section

malabari-logo-mobile

എംഎസ്എഫ് സമരത്തിനെതിരെ പിഎസ്എംഒ കോളേജ് മാനേജ്‌മെന്റ്

HIGHLIGHTS : തിരൂരങ്ങാടി

തിരൂരങ്ങാടി : പിഎസ്എംഒ കോളേജില്‍ ചൊവ്വാഴ്ച എംഎസ്എഫ് നടത്തിയ വിദ്യാര്‍ത്ഥി സമരത്തിനെതിരെയും പ്ത്രവാര്‍ത്തകള്‍ക്കെതിരെയും കോളേജ് പ്രിന്‍സിപ്പല്‍ രൂക്ഷവിമര്‍ശനവുമായി രംഗത്ത്.
കോളേജിലെ ഏതാനും കുട്ടികളുടെ ഹാജര്‍ കുറവിനെ ചൊല്ലി കഴിഞ്ഞ ദിവസമുണ്ടായ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട്് ചില പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ ഹാാൂണ്‍ റഷീദ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കോമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ തിരുത്തിയെന്ന വാര്‍ത്തയും ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെ കുറിച്ചുള്ള വാര്‍ത്തയും വ്യജവും വാസ്തവ വിരുദ്ധവുമാണ്.
ഹാജര്‍ കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ യൂണിവേഴ് സിറ്റി അധികൃതര്‍ രേഖാമൂലം ആവിശ്യപ്പെട്ടാല്‍ കോളേജ് തടസ്സം നില്‍ക്കില്ലെന്ന നിലപാടാണ് കേളേജ് കൗണ്‍സിര്‍ എടുത്തതെന്നും ഈ നിലപാടു തന്നെയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചയിലും കോളേജെടുത്തുതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
ഇതിന് വിരുദ്ധമായി കോളേജിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ വന്നത് ദൗര്‍ഭാഗ്യകരമാണന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

sameeksha-malabarinews

നേരത്തെ കലോത്സവ വേദി നിര്‍ണയവുമായി ബന്ധപ്പെട്ട് യുണിയന്‍ ഭരിക്കുന്ന എംഎസ്എഫും കോളേജ് അധികൃതരുമായുണ്ടായ തര്‍ക്കം മുന്നത്തെ പ്രിന്‍സിപ്പാളിന്റെ രാജിയില്‍ വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരുന്നു.

 

പിഎസ്എംഒ കോളേജിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ചില്‍ പരീക്ഷ അലങ്കോലപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!