Section

malabari-logo-mobile

വനിത പഞ്ചായത്തംഗം റജീന ഹംസക്കോയയെ ആക്രമിച്ചതായി പരാതി

HIGHLIGHTS : പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തംഗവും വിദ്യഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയംഗവുമായ


പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തംഗവും വിദ്യഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയംഗവുമായ റജീനഹംസക്കോയയെ ആക്രമിച്ചതായി പരാതി. പരിക്കേറ്റ ഇവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഇവരെ ആക്മിച്ചതെന്ന് ഇവര്‍ പോലീസില്‍ മൊഴി നല്‍കി.ചൊവ്വാഴ്ച ചിറമംഗലം റെയില്‍വേ ഗേറ്റിന് സമീപത്തുള്ള വഴിയില്‍ വച്ചാണ് സംഭവം. സ്‌കൂട്ടറില്‍ വരികയായിരൂന്ന അംഗത്തിനു നേരെ ബൈക്കോടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നത്രെ. സ്‌കൂട്ടറില്‍ നിന്ന് നിലത്ത് വീണ ഇവരെ അസഭ്യം പറയുകയും ചെയ്തതായി ഇവര്‍ പോലീസിന് നര്‍കിയ പരാതിയില്‍ പറയുന്നു..നേരത്തെ ഇവിടെ ഒരു വഴി തര്‍ക്കം നിലനില്‍്ക്കുന്നുണ്ട. ഇവിടെ കല്ലിറക്കിയതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സംഭവങ്ങളുടെ തുടക്കം.
സംഭവത്തില്‍ പരപ്പനങ്ങായി പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന റജീനയെ കണ്ടു ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടു സംസാരിക്കുകയായിരുന്നു. അവര്‍. സംഭവത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നും ഇവര്‍്‌ക്കെതിരെ ശക്തമായ നടപടിയെടുക്കണെമെന്നും സീനത്ത് ആലിബാപ്പു ആവിശ്യപ്പെട്ടു.

സംഭവത്തില്‍ യുത്ത് കോണ്‍ഗസ്സും യുത്ത് ലീഗും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍്‌ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ആവിശ്യപ്പെട്ടു.
എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ഡിവൈഎഫ്‌ഐക്കു നേരെ ബോധപൂര്‍വ്വം കുപ്രചരണങ്ങള്‍ അഴിച്ചു വിടുകയാണെന്നും ഡിവൈഎഫ്‌ഐ നെടുവ വില്ലേജ് സക്രട്ടറി ഷമേജ് പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!