പൊതു നിരത്തില്‍ പരസ്യ കശാപ്പ്

തിരൂരങ്ങാടി: വിരുന്നിന് ഇറച്ചിയാക്കാന്‍ കൊണ്ടുവന്ന കാള രക്ഷപ്പെട്ടോടിയതോടെ പിടികൂടി പൊതു നിരത്തിലിട്ട് കശാപ്പുചെയ്തു. ബുധനാഴ്ച് രാവിലെ 8.30 ദേശിയപാത 17 ല്‍ കക്കാടിനടുത്ത് കാച്ചടി അങ്ങാടിയിലാണ്് സംഭവം നടന്നത്.

റോഡരികിലെ ഒരു വീട്ടിലെ ചടങ്ങില്‍ കശാപ്പ് നടത്തുന്നതിനിടെയാണ് കാള റോഡിലൂടെ ഓടിയത്.
അരക്കിലോമീറ്റര്‍ ഓടി ചോരവാര്‍ന്ന് ക്ഷീണിച്ച് നിന്ന കാളയെ നാട്ടുകാര്‍ പിടികൂടി ഗുഡ്‌സ് ഓട്ടോയില്‍ കയറ്റാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

തുടര്‍ന്ന് ദേശീയപാതക്കരികില്‍ തന്നെ വച്ച് കഷ്ണങ്ങളാക്കി ഓട്ടോയില്‍ കയറ്റുകയായിരുന്നു.
മൃഗങ്ങളെ കശാപ്പുചെയ്യുന്നതിനുള്ള നിലവിലെ നിയമങ്ങളെയും മാനദണ്ഡങ്ങളെയും മറികടന്ന് പൈശാചികമായ രീതിയില്‍ പരസ്യമായി ഈ കൃത്യം നടത്തിയത് നാട്ടുകാരില്‍ പ്രതിഷേധമുണര്‍ത്തി

Share news
error: Content is protected !!
Scroll to Top