Section

malabari-logo-mobile

കെ.എസ്്.യു തിരഞ്ഞെടുപ്പില്‍ കൂട്ടതല്ല്.

HIGHLIGHTS : സംസ്ഥാന വ്യാപകമായി നടന്നുവരുന്ന കെ.എസ്.യു സംസ്ഥാനതിരഞ്ഞെടുപ്പില്‍ കോഴിക്കോട് കൂട്ടത്തല്ല്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്നാരോപിച്ചാണ് അടി

സംസ്ഥാന വ്യാപകമായി നടന്നുവരുന്ന കെ.എസ്.യു സംസ്ഥാനതിരഞ്ഞെടുപ്പില്‍ കോഴിക്കോട് കൂട്ടത്തല്ല്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്നാരോപിച്ചാണ് അടി നടന്നത്. എ, ഐ വിഭാഗങ്ങള്‍ ചേരിതിരിഞ്ഞാണ് പരസ്പരം അക്രമിച്ചത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പോസ്റ്ററുകളും ബാനറുകളും പ്രവര്‍ത്തകര്‍ വലിച്ചുകീറി. തെരഞ്ഞെടുപ്പ് വേദിയില്‍ നിന്ന് അടി തെരുവിലേക്ക് വ്യാപിച്ചിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും കെ.എസ്.യു പ്രവര്‍ത്തകര്‍ അക്രമണം അഴിച്ചു വിട്ടു.

അമൃത ടി.വി ക്യാമറാമാന്‍ ബിജു മുരളീധരന്‍, ഇന്ത്യാവിഷന്‍ ക്യാമറാമാന്‍ മുകേഷ് എന്നിവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.

sameeksha-malabarinews

വോട്ടു ചെയ്യാന്‍ ക്യൂനില്‍ക്കുമ്പോഴാണ് പ്രശ്‌നം തുടങ്ങിയത്. കണ്ണൂരില്‍ നിന്നുള്ള ഒരു വിഭാഗം സുധാകരനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു. വാഹനങ്ങള്‍ക്ക് നേരെയും അക്രമമുണ്ടായി. പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!