Section

malabari-logo-mobile

കാലിക്കറ്റ്‌ സര്‍വ്വകലാശാല വാര്‍ത്തകള്‍

HIGHLIGHTS : എം.സി.ജെ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു കാലിക്കറ്റ്‌ സര്‍വകലാശാലാ ജേര്‍ണലിസം പഠനവകുപ്പിലും മറ്റ്‌ എട്ട്‌ കേന്ദ്രങ്ങളിലും നടത്തുന്ന എം.സി.ജെ കോഴ്‌...

എം.സി.ജെ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ്‌ സര്‍വകലാശാലാ ജേര്‍ണലിസം പഠനവകുപ്പിലും മറ്റ്‌ എട്ട്‌ കേന്ദ്രങ്ങളിലും നടത്തുന്ന എം.സി.ജെ കോഴ്‌സിന്റെ പ്രവേശന പരീക്ഷക്ക്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനില്‍ സ്വീകരിക്കുന്ന അവസാന തിയതി മെയ്‌ 16. അപേക്ഷാ ഫീ 300 രൂപ (എസ്‌.സി/എസ്‌.ടി-100 രൂപ) ഓണ്‍ലൈനായി അടക്കണം. അപേക്ഷയുടെ പ്രിന്റൗട്ട്‌, ചലാന്‍, സ്വായം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ്‌ 17-നകം ജേര്‍ണലിസം പഠനവകുപ്പില്‍ ലഭിക്കണം. അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പി.ആര്‍ 720/2016
ഡിഗ്രി, പി.ജി പ്രവേശന പരീക്ഷ: 16 വരെ അപേക്ഷിക്കാം
കാലിക്കറ്റ്‌ സര്‍വകലാശാലാ പഠനവകുപ്പ്‌, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ്‌ കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷകളുള്ള ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക്‌ മെയ്‌ 16 വരെയും എം.ബി.എ പ്രവേശനത്തിന്‌ മെയ്‌ പത്ത്‌ വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407016, 2407017. പി.ആര്‍ 721/2016
ആറാം സെമസ്റ്റര്‍ യു.ജി മൂല്യനിര്‍ണയ ക്യാമ്പില്‍ ഹാജരാകണം
കാലിക്കറ്റ്‌ സര്‍വകലാശാല മെയ്‌ മൂന്നിന്‌ ആരംഭിച്ച ആറാം സെമസ്റ്റര്‍ യു.ജി (ഏപ്രില്‍ 2016) പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളില്‍ എല്ലാ അധ്യാപകരും ഹാജരാകണം. മറ്റ്‌ പരീക്ഷാ ചുമതലയുള്ള സീനിയര്‍ അധ്യാപകരെ പ്രസ്‌തുത ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കി ക്യാമ്പുകളിലേക്ക്‌ നിയോഗിക്കണം. മൂല്യനിര്‍ണയം ജോലിയുടെ ഭാഗമായതുകൊണ്ട്‌ എല്ലാ അധ്യാപകരും നിര്‍ബന്ധമായും ക്യാമ്പുകളില്‍ ഹാജരാകണമെന്ന്‌ പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പി.ആര്‍ 722/2016
എസ്‌.ഡി.ഇ-യു.ജി രണ്ടാം സെമസ്റ്റര്‍ പുനഃപ്രവേശനം: 13 വരെ അപേക്ഷിക്കാം
കാലിക്കറ്റ്‌ സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസത്തിന്‌ കീഴില്‍ ബി.എ/ബി.കോം/ബി.എസ്‌.സി മാത്‌സ്‌/ബി.ബി.എ (സിയുസിബിസിഎസ്‌എസ്‌) പ്രോഗ്രാമുകള്‍ക്ക്‌ 2014-ല്‍ പ്രവേശനം നേടി ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക്‌ അപേക്ഷിച്ച ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്ത എസ്‌.ഡി.ഇ വിദ്യാര്‍ത്ഥികള്‍ക്ക്‌ രണ്ടാം സെമസ്റ്ററില്‍ പുനഃപ്രവേശനത്തിന്‌ 100 രൂപ പിഴയോടെ മെയ്‌ 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407356, 2400288. പി.ആര്‍ 723/2016
എസ്‌.ഡി.ഇ-യു.ജി നാലാം സെമസ്റ്റര്‍ പുനഃപ്രവേശനം
കാലിക്കറ്റ്‌ സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ബി.എ/ബി.കോം/ബി.എസ്‌.സി മാത്‌സ്‌/ബി.ബി.എ (സിസിഎസ്‌എസ്‌) പ്രോഗ്രാമുകള്‍ക്ക്‌ 2011, 12, 13 വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്ന്‌ മുതല്‍ മൂന്ന്‌ വരെയുള്ള സെമസ്റ്റര്‍ പരീക്ഷകള്‍ക്ക്‌ അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്ത എസ്‌.ഡി.ഇ വിദ്യാര്‍ത്ഥികള്‍ക്ക്‌ നാലാം സെമസ്റ്ററില്‍ പുനഃപ്രവേശനത്തിന്‌ 500 രൂപ പിഴയോടെ മെയ്‌ 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407356, 2400288. പി.ആര്‍ 724/2016
നാലാം സെമസ്റ്റര്‍ എസ്‌.ഡി.ഇ-യു.ജി അപേക്ഷാ തിയതി നീട്ടി
കാലിക്കറ്റ്‌ സര്‍വകലാശാല വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബി.എ/ബി.എസ്‌.സി മാത്തമാറ്റിക്‌സ്‌/ബി.എസ്‌.സി കൗണ്‍സലിംഗ്‌ സൈക്കോളജി/ബി.കോം/ബി.ബി.എ/ബി.എം.എം.സി/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സിയുസിബിസിഎസ്‌എസ്‌) റഗുലര്‍ പരീക്ഷകള്‍ക്ക്‌ ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള പിഴകൂടാതെ മെയ്‌ ഒമ്പത്‌ വരെയും 150 രൂപ പിഴയോടെ മെയ്‌ 12 വരെയും നീട്ടി. പി.ആര്‍ 725/2016
എം.എസ്‌.സി സുവോളജി മൂന്നാം സെമസ്റ്റര്‍ പുനഃപരീക്ഷ
കാലിക്കറ്റ്‌ സര്‍വകലാശാല ജനുവരി 29, ഫെബ്രുവരി ഒന്ന്‌ തിയതികളില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌.സി സുവോളജി (സിയുസിഎസ്‌എസ്‌) ഇലക്‌ടീവ്‌ പേപ്പേഴ്‌സ്‌ ഇസഡ്‌03ഇ08 എന്‍ഡമോളജി പേപ്പര്‍ 1, ഇസഡ്‌03ഇ09 എന്‍ഡമോളജി പേപ്പര്‍ 2 പരീക്ഷ റദ്ദാക്കി, പുനഃപരീക്ഷ യഥാക്രമം മെയ്‌ 11, 13 തിയതികളില്‍ നടക്കും. പി.ആര്‍ 726/2016
അദീബെ ഫാസില്‍ ഫൈനല്‍ ഹാള്‍ടിക്കറ്റ്‌
കാലിക്കറ്റ്‌ സര്‍വകലാശാല മെയ്‌ 11-ന്‌ ആരംഭിക്കുന്ന അദീബെ ഫാസില്‍ ഫൈനല്‍
റഗുലര്‍/സപ്ലിമെന്ററി പരീക്ഷയുടെ ഹാള്‍ടിക്കറ്റ്‌ മെയ്‌ ഏഴ്‌ മുതല്‍ അതത്‌ പരീക്ഷാ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. മലപ്പുറം ഫലാഹിയ കോളേജ്‌, മഞ്ചേരി എന്‍.എസ്‌.എസ്‌ കോളേജ്‌ എന്നിവ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവര്‍ മലപ്പുറം ഗവണ്‍മെന്റ്‌ കോളേജില്‍ നിന്നും മുട്ടില്‍ ഗവണ്‍മെന്റ്‌ കോളേജ്‌ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവര്‍ കോഴിക്കോട്‌ ഗവണ്‍മെന്റ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ കൈപ്പറ്റി അവിടെ തന്നെ പരീക്ഷ എഴുതണം. മറ്റ്‌ പരീക്ഷാ കേന്ദ്രങ്ങള്‍ക്ക്‌ മാറ്റമില്ല. പി.ആര്‍ 727/2016
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ്‌ സര്‍വകലാശാല ബി.എഡ്‌ ഒന്നാം സെമസ്റ്റര്‍ ജുലൈ 2015 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. ഉത്തരക്കടലാസ്‌ തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക. പി.ആര്‍ 728/2016
കാലിക്കറ്റ്‌ സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.എ ഏപ്രില്‍ 2015 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. പി.ആര്‍ 729/2016
എം.ടെക്‌ മൂന്ന്‌, രണ്ട്‌, ഒന്ന്‌ സെമസ്റ്റര്‍ ഫലം
കാലിക്കറ്റ്‌ സര്‍വകലാശാല 2015 ജൂണില്‍ നടത്തിയ എം.ടെക്‌ രണ്ടാം സെമസ്റ്റര്‍ കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്‌ ആന്റ്‌ സിഗ്നല്‍ പ്രോസസിംഗ്‌, കമ്പ്യൂട്ടര്‍ സയന്‍സ്‌ ആന്റ്‌ എഞ്ചിനീയറിംഗ്‌ (കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്‌), 2015 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ടെക്‌ കമ്പ്യൂട്ടര്‍ സയന്‍സ്‌ ആന്റ്‌ എഞ്ചിനീയറിംഗ്‌ (കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്‌), വി.എല്‍.എസ്‌.ഐ ഡിസൈന്‍, സട്രക്‌ചറല്‍ എഞ്ചിനീയറിംഗ്‌, വാട്ടര്‍ റിസോഴ്‌സസ്‌ ആന്റ്‌ ഹൈഡ്രോ ഇന്‍ഫര്‍മാറ്റിക്‌സ്‌, സിവില്‍ എഞ്ചിനീയറിംഗ്‌-എന്‍വയോണ്‍മെന്റല്‍, ഇലക്‌ട്രോണിക്‌സ്‌ ഡിസൈന്‍ ടെക്‌നോളജി, എംബഡഡ്‌ സിസ്റ്റംസ്‌, കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്‌ ആന്റ്‌ സിഗ്‌നല്‍ പ്രോസസിംഗ്‌, മാനുഫാക്‌ചറിംഗ്‌ എഞ്ചനീയറിംഗ്‌ (മെക്കാനിക്കല്‍), കമ്പ്യൂട്ടര്‍ ഇന്റഗ്രേറ്റഡ്‌ മാനുഫാക്‌ചറിംഗ്‌ (മെക്കാനിക്കല്‍), തെര്‍മല്‍ എഞ്ചിനീയറിംഗ്‌ (മെക്കാനിക്കല്‍), ഇന്‍ഡസ്‌ട്രിയല്‍ ബയോടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്‌ ആന്റ്‌ എഞ്ചിനീയറിംഗ്‌ (കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്‌), പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ്‌ (മെക്കാനിക്കല്‍), കമ്പ്യൂട്ടര്‍ എയ്‌ഡഡ്‌ പ്രോസസ്‌ ഡിസൈന്‍ (കെമിക്കല്‍), മാനുഫാക്‌ചറിംഗ്‌ സിസ്റ്റംസ്‌ മാനേജ്‌മെന്റ്‌ (പ്രൊഡക്ഷന്‍), പവര്‍ ഇലക്‌ട്രോണിക്‌സ്‌, 2015 ഒക്‌ടോബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ടെക്‌ നാനോ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി (സിയുസിഎസ്‌എസ്‌) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. പി.ആര്‍ 730/2016
പരീക്ഷാഫലം
കാലിക്കറ്റ്‌ സര്‍വകലാശാല 2015 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ പോസ്റ്റ്‌ അഫ്‌സല്‍-ഉല്‍-ഉലമ, എം.എ ഫിലോസഫി (സിയുസിഎസ്‌എസ്‌) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. പുനര്‍മൂല്യനിര്‍ണയത്തിന്‌ മെയ്‌ 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പി.ആര്‍ 731/2016
കാലിക്കറ്റ്‌ സര്‍വകലാശാല രണ്ട്‌, നാല്‌, ആറ്‌ സെമസ്റ്റര്‍ ബി.എസ്‌.സി കമ്പ്യൂട്ടര്‍ സയന്‍സ്‌, ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാല്‌, അഞ്ച്‌, ആറ്‌ സെമസ്റ്റര്‍ ഇല്‌ക്‌ട്രോണിക്‌സ്‌, രണ്ട്‌, അഞ്ച്‌ സെമസ്റ്റര്‍ ഐ.ടി (നോണ്‍ സിസിഎസ്‌എസ്‌) സപ്ലിമെന്ററി പരീക്ഷാഫലം (ജൂലൈ 2015) വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. മാര്‍ക്ക്‌ ലിസ്റ്റ്‌ മെയ്‌ ഒമ്പത്‌ മുതല്‍ അതത്‌ കേന്ദ്രങ്ങളില്‍ നിന്ന്‌ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിന്‌ മെയ്‌ 19 വരെ അപേക്ഷ സമര്‍പ്പിക്കാം. പി.ആര്‍ 732/2016
കമ്പ്യൂട്ടര്‍ സയന്‍സ്‌ റിഫ്രഷര്‍ കോഴ്‌സ്‌
കാലിക്കറ്റ്‌ സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ്‌ ഡവലപ്‌മെന്റ്‌ സെന്റര്‍ സര്‍വകലാശാല/കോളേജ്‌ അധ്യാപകര്‍ക്കായി ആഗസ്റ്റ്‌ പത്ത്‌ മുതല്‍ 30 വരെ നടത്തുന്ന കമ്പ്യൂട്ടര്‍ സയന്‍സ്‌ റിഫ്രഷര്‍ കോഴ്‌സിലേക്ക്‌ ജൂലൈ 29 വരെ അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ സയന്‍സ്‌/ആപ്ലിക്കേഷന്‍, മാത്തമാറ്റിക്‌സ്‌, സ്റ്റാറ്റിസ്റ്റിക്‌സ്‌ വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്ക്‌ പങ്കെടുക്കാം. അപേക്ഷാ ഫോം എച്ച്‌.ആര്‍.ഡി.സി ഓഫീസിലും www.ugcasccalicut.info എന്ന വെബ്‌സൈറ്റിലും ലഭിക്കും. വിവരങ്ങള്‍ക്ക്‌: 0494 2407351. പി.ആര്‍ 733/2016

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!