Section

malabari-logo-mobile

മോട്ടോര്‍ വാഹന നിയമലംഘനം: മെയ്‌ 31 നകം പിഴ അടയ്‌ക്കണം

HIGHLIGHTS : മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറ നിരീക്ഷണ സംവിധാനം വഴി ലഭിച്ച നോട്ടീസുകളില്‍ പിഴ ഒടുക്കാത്തവര്‍ മെയ്‌ 31നകം പിഴ ഒടുക്കി തുടര്‍ നടപടികള്‍ അവസാനിപ്പിക...

imagesമോട്ടോര്‍ വാഹന വകുപ്പിന്റെ കാമറ നിരീക്ഷണ സംവിധാനം വഴി ലഭിച്ച നോട്ടീസുകളില്‍ പിഴ ഒടുക്കാത്തവര്‍ മെയ്‌ 31നകം പിഴ ഒടുക്കി തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ അറിയിച്ചു. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ ലൈസന്‍സ്‌ റദ്ദാക്കല്‍ / പ്രോസിക്ക്യൂഷന്‍ എന്നിവയടക്കമുള്ള നടപടികള്‍ സ്വീകരിക്കും. mvd.kerala.gov.in ലെ Fine remittance � camera Surveillance System എന്ന ലിങ്കില്‍ കാമറാ നിരീക്ഷണ സംവിധാനം വഴി നല്‍കിയിട്ടുള്ള നോട്ടീസ്സുകള്‍ സംബന്ധമായ വിവരങ്ങള്‍ അറിയാം. പ്രസ്‌തുത ലിങ്ക്‌ വഴിതന്നെ ഓണ്‍ലൈനായോ വകുപ്പിലെ ഏതെങ്കിലും ഓഫീസില്‍ നേരിട്ടോ പിഴ ഒടുക്കി തുടര്‍ നടപടികള്‍ അവസാനിപ്പിക്കാം. MVD-IM എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും കാമറാനിരീക്ഷണ സംവിധാനം വഴി നല്‍കിയിട്ടുള്ള നോട്ടീസുകള്‍ സംബന്ധമായ വിവരങ്ങള്‍ അറിയാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!