Section

malabari-logo-mobile

കാമുകിയെ കൊന്നകേസില്‍ യുവാവ് അറസ്റ്റില്‍

HIGHLIGHTS : കുണ്ടോട്ടി : ഒരു വര്‍ഷം മുമ്പ് കാണാതായ അരീകോട് സ്വദേശിനിയായ യുവതിയെ കൊലചെയ്തതായി

കുണ്ടോട്ടി : ഒരു വര്‍ഷം മുമ്പ് കാണാതായ അരീകോട് സ്വദേശിനിയായ യുവതിയെ കൊലചെയ്തതായി യുവാവിന്റെ കുറ്റസമ്മതം. കുണ്ടോട്ടി സ്വദേശിയായ വലിയപറമ്പ് ചെറുമുറ്റം മങ്ങാട്ട് ചാലി മൊയ്തീന്‍(45)ആണ് അരിക്കോട് കല്ലരട്ടിക്കല്‍ സ്വദേശിനിയായ റസീല(30)യെ 11മാസം മുമ്പ് കൊലചെയ്‌തെന്നും മൃതദേഹം കുഴിച്ചിട്ടെന്നും പോലീസിനോട് ഏറ്റുപറഞ്ഞത്.

കഴിഞ്ഞവര്‍ഷം ജൂലൈ 21 മുതല്‍ക്ക്് റസീലയെ കാണാനില്ലെന്ന് ബന്ധുക്കള്‍ അരീകോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് വന്ന കോളുകള്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ തവണ വന്ന നമ്പറും അവസാനം വിളിച്ച നമ്പറും മൊയ്തീന്റെ മൊബൈലില്‍ നിന്നാണെന്ന് കണ്ടെത്തി. ഇതെ തുടര്‍ന്ന് പോലീസ് അന്വേഷിക്കിന്നതറിഞ്ഞ മൊയ്തീന്‍ ഏര്‍വാടിയിലേക്ക് മുങ്ങി. പിന്നീട് കഴിഞ്ഞാഴ്ച്ച നാട്ടില്‍ തിരിച്ചെത്തിയ മൊയ്തീനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.

sameeksha-malabarinews

വലിയപറമ്പില്‍ പലചരക്ക് കച്ചവടം നടത്തുന്നയാളാണ് മൊയ്തീന്‍. വിവാഹിതനും അഞ്ച്ുകുട്ടികളുടെ പിതാവുമായ ഇയാളോട് യുവതി അടുപ്പത്തിലായിരുന്നു. റസീന ഭര്‍ത്താവുപേക്ഷിച്ചതിനാല്‍ ഉമ്മയുമൊത്ത് അരീകോടിനടുത്ത് ഊര്‍ങ്ങാട്ടരി കല്ലരിട്ടിക്കലാണ് താമസം. മൊയ്തീന്റെ ബന്ധുവീട്ടില്‍ നിാണ് റസീനെയെ പരിചയപ്പെട്ടത്. എന്നാല്‍ റസീന തന്നെ വിവാഹം കഴിക്കണമെന്ന് ശഠിച്ചതോടെയാണ് ഇയാള്‍ യുവതിയെ കൊല്ലാന്‍ തീരുമാനിക്കുന്നത്. മൊയ്തീന്റെ വീട്ടിലെത്തിയും റസീന ഈ ആവശ്യം ഉന്നയിച്ചിരുന്നു.

തുടര്‍ന്ന് ജൂലൈ 21ന് വിവാഹ വാഗാദാനം നല്‍കി റസീനയെ കുണ്ടോട്ടിയിലേക്ക്് വിളിച്ചുവരുത്തി. ഉച്ചയ്ക്കശേഷം പുളിക്കല്‍ വലിയപറമ്പിലെ വിജനമായ ഒലോക്ക് മലയിലേക്ക്് ഇരുവരും പോയി.ഇവിടെ വച്ച്് ഇരുവരും വാക്കുതര്‍തക്കമുണ്ടാവുകയും ക്ഷുഭിതനായ മൊയ്തീന്‍ റസീന ധരിച്ചിരു്‌ന മഫ്ത്ത കഴുത്തില്‍ മുറിക്കി കൊല്ലുകയുമായിരുന്നു. അതിനുശേഷം പാറയുടെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു. പിന്നീട് റസീനയുടെ ഞരക്കം കേട്ടപ്പോള്‍ കരിങ്കല്ല് തലയിലെടുത്തു വച്ചു മരണം ഉറപ്പാക്കി.

പ്രതിയെ ശനിയാഴ്ച്ച പകല്‍ 11 മണിയോടെ പുളിക്കലെ ഒലോക്ക് മലയില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നു. ഇവിടെ നിന്ന് കണ്ടെത്തിയ ജഢാവശിഷ്ടങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് മാറ്റി. റസീനയുടെ ബാഗ്,ചെരുപ്പ്, വസ്ത്രങ്ങള്‍ എന്നിവയും കണ്ടെടുത്തു. .

മലപ്പറം ഡിവൈഎസ്പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്. സംഘത്തില്‍ സിഐമാരായ ടി ബി വിജയകുമാര്‍, അസൈനാര്‍, മഹേഷ്,എഎസ്‌ഐ ടി.മനോഹരന്‍, കോണ്‍സ്റ്റബിള്‍ മാരായ തോമസ്, സത്യന്‍,സജി, റാഫി എന്നിവരുമുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി മഞ്ചേരി കോടതി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!