വിദ്യഭ്യാസ മന്ത്രിയുടെ ചടങ്ങിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം.

തിരൂര്‍ : സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിദ്യഭ്യാസ മന്ത്രി അബ്ദുറബ്ബ് പങ്കെടുത്ത ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

ചെറിയമുണ്ടം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. യുഡിഎഫ് സംഖ്യം തകര്‍ന്ന ചെറിയ മുണ്ടം ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങളെ ചടങ്ങില്‍ ക്ഷണിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.

ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്ന ടൂറിസം മന്ത്രി എ പി അനില്‍ കുമാര്‍ ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസിന്റെ പ്രതിഷേധം കാരണം വിട്ടുനില്‍കേണ്ടി വന്നു.

പിന്നീട് കെട്ടിടത്തിന്റെയും ഗ്രൗണ്ടിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. എംഎല്‍എ മാരായ കെ.ടി ജലീല്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top