Section

malabari-logo-mobile

സ്‌പെഷല്‍ സ്‌കൂള്‍ പരിശീലന കേന്ദ്രം തുടങ്ങി.

HIGHLIGHTS : പരപ്പനങ്ങാടി : സംസ്ഥാനത്ത് ആദ്യമായി സ്‌പെഷല്‍ സ്‌കൂള്‍ അധ്യാപക

പരപ്പനങ്ങാടി : സംസ്ഥാനത്ത് ആദ്യമായി സ്‌പെഷല്‍ സ്‌കൂള്‍ അധ്യാപക പരിശീലനകേന്ദ്രത്തിന് ചെട്ടിപ്പടിയില്‍ തുടക്കമായി. സംസ്ഥാനത്ത് തുടക്കം കുറിച്ചിരിക്കുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍ ഏകീകരിച്ച് പഠനരീതിയും സിലബസും നടപ്പാക്കുമെന്ന് വിദിയഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. ചടങ്ങ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

ചെട്ടിപ്പടി ജിഎല്‍പി സ്‌കൂളിനോടനുബന്ധിച്ചാണ് അധ്യാപക പരിശീലന കേന്ദ്രം തുടങ്ങിയിരിക്കുന്നത്. ഹോസ്റ്റല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രണ്ടു വര്‍ഷമാണ് പരിശീലന കാലാവധി. സംസ്ഥാനത്തെ 184 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള ഗ്രാന്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു.

sameeksha-malabarinews

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷയായിരുന്നു.എഡിപി ഐ വി കെ സരളമ്മ, ഡിഡിഇ കെ സി ഗോപി, ജില്ലാ പഞ്ചായത്തംഗം എ കെ അബ്ദുറഹ്മാന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി ജമീല , പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലി ബാപ്പു എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!