Section

malabari-logo-mobile

ഓര്‍മ്മകളുടെ ജാലകം തുറക്കുമ്പോള്‍….

HIGHLIGHTS : വര്‍ഷങ്ങള്‍ മാറിമറയുമ്പോഴും ഓര്‍മകള്‍ക്ക് നിറംമങ്ങലേറ്റിട്ടില്ല...

ശ്രീരമ

“ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട്
 
കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലില്‍ കോഴിക്കോട് സ്ഥിതിചെയ്യുന്ന കലാലയത്തിന്റെ തുടക്കം. 1877 ല്‍ ശ്രീ മാനവിക രാമന്‍ മഹാരാജ സ്ഥാപിച്ച ഇംഗ്ലീഷ് വിദ്യാലയമാണ്1878 ല്‍ ഇത് കേരള വിദ്യാസാല എന്ന പേരില്‍ അറിയപ്പെട്ടു. 1981 ലാണ് ഇന്നത്തെ നാമമായ ദ സാമൂരീസ് ഗുരുവായൂരപ്പന്‍ കോളേജ് എന്ന പേരില്‍ അറയപ്പെട്ടത്.”

            വര്‍ഷങ്ങള്‍ മാറിമറയുമ്പോഴും ഓര്‍മകള്‍ക്ക് നിറംമങ്ങലേറ്റിട്ടില്ല… അവ കൂടുതല്‍ മനോഹരമായതുപോലെ….

sameeksha-malabarinews

മനസ്സുകൊണ്ട് വീണ്ടും ആ കുന്നിന്‍പുറങ്ങളിലേക്ക്….
വിശാലമായ ഗേറ്റുകടന്നാല്‍ കാണുന്ന പച്ചപ്പിന് കുന്നുകയറി തുടങ്ങുന്നതു മുതല്‍ ഇരട്ടിക്കുന്ന സൗന്ദര്യം…. ഈ പ്രകൃതി സൗന്ദര്യമായിരിക്കാം ഈ കാലാലയത്തെ എന്നെന്നും മാറോടുചേര്‍ക്കാന്‍ കൊതിപ്പിക്കുന്നത്.

റാന്തല്‍ വിളക്കുവെച്ച് പുസ്തകം വായിച്ചിരിക്കുന്ന പെണ്‍കുട്ടി… മനസ്സില്‍ എവിടെയോ വെളിച്ചം വീഴ്ത്തുന്നു…

വളഞ്ഞു പുളഞ്ഞു പോകുന്ന ടാറിട്ട റോഡുകള്‍… അനന്തമായിക്കിടക്കുന്ന വിജനമായ റോഡുകള്‍.. ഇന്നും മനസ്സിലൊരു വിങ്ങലാണ്… മഴക്കാറുകള്‍ മൂടി നേരിയ വെളിച്ചത്തില്‍ അതുവഴി നടന്നു നീങ്ങുന്നതാണ് ഏറ്റവും രസകരം.
കുന്നുകയറുന്നവര്‍ക്ക് സ്വാഗതവും വേര്‍പാടിന്റെ വേദനയോടെ പടിയിറങ്ങുന്നവര്‍ക്ക് ഒരു യാത്രാമൊഴിയും നേര്‍ന്നുകൊണ്ട് ഒരു നോവായി .. ഒരു വിങ്ങലായി… കൈ ഉയര്‍ത്തി നില്‍കുന്ന പ്രതിമ…

വിയര്‍ത്ത് കിതച്ച് കുന്നു കയറുന്നവന്റെ ആദ്യത്തെ അത്താണിയായി ശ്രീബുദ്ധന്‍ ഓരോ അപരിചിതത്ത്വതിനും ആദ്യത്തെ കൂട്ടുകാരന്‍..ശ്രീബുദ്ധന്‍.. എന്തിനെല്ലാംസാക്ഷി… എത്ര പ്രണയ സൗഹൃദങ്ങള്‍, എത്രകലഹങ്ങള്‍, ഇനിയുമൊരുപാട് പൊട്ടിച്ചിരികള്‍ക്ക് കാതോര്‍ത്ത്… നോവുകളില്‍ താങ്ങായി ഇനിയുമേറെക്കാലം.. ഈ ബോധിയും..ബുദ്ധനും…

നൂറ്റാണ്ടുകളുടെ പഴമ തുടിക്കുന്ന ഓര്‍മകളും പേറി, അക്ഷരത്തിന്റെ വെള്ളിവെളിച്ചവുമായി വിളക്കുമാടം… ഒരുപാട് മഹാരഥന്‍മാര്‍ ഈ വഴിയമ്പലത്തില്‍ ചേക്കേരി ഇതിലെ നടന്നുപോയവരാണ്… ഈ കുന്നിന്‍ പുറത്തെ കല്‍പ്രതിമകള്‍ക്കും മഞ്ഞച്ചായമടിച്ച എണ്ണമറ്റ കല്‍തൂണുകള്‍ക്കും എത്രയെത്ര കഥകള്‍ പറയാനുണ്ട്. ….

മനോഹരമായ സായം സന്ധ്യകള്‍ ഈ കലാലയത്തിന്റെ മാത്രം സ്വന്തം…. സൂര്യാസ്തമനത്തിന്റെ മനോഹരമായ കാഴ്ച ഈ ചരല്‍പ്പുറത്തിന്റെ പൂര്‍വ്വ കാഴ്ചകളിലൊന്നാണ്…

ഓരോ സന്ധ്യകളും ഇവിടുത്തെ പുല്‍ത്തകിടികളെ തഴുകിതലോടുതു പോലെ നമ്മുടെ മനസ്സിനെയും ഒരു തലോടലായ് തീര്‍ക്കുന്നു…

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വീണു പരന്നുകിടക്കുന്ന പൂക്കള്‍… മഞ്ഞപ്പരവതാനി വിരിച്ച് ആരെയൊക്കയോ കാത്തിരിക്കുന്നതുപോലെ…

ഇനിയും വരുന്ന പുതുതലമുറയ്ക്കായ്…

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!