Section

malabari-logo-mobile

ഓടുന്ന ചരക്കുവണ്ടിയില്‍ നിന്ന് വാഗണുകള്‍ വേര്‍പ്പെട്ട് വന്‍ ദുരന്തം ഒഴിവായി

HIGHLIGHTS : പരപ്പനങ്ങാടി:

പരപ്പനങ്ങാടി: ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ട്രെയി്‌നിന്റെ പിറകിലെ 27 വാഗണുകള്‍ വേര്‍പ്പെട്ട് നൂറുമീറ്ററോളം ഓടി. പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന് സമീപം തിങ്കളാഴ്ച വൈകീട്ട് 3.30 മണിയോടെയാണ് അപകടമുണ്ടായത്.

പുതിയ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ട്രെയിന്‍ പെട്ടെന്ന് വേഗതകുറച്ചതോടെയാണ് അപകടമുണ്ടായത്. മംഗലാപുരത്തിനടുത്ത്് പനമ്പൂരില്‍ നിന്ന് സേലത്തേക്ക് പോവുകയായിരകുന്ന ഗുഡ്്‌സ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.

sameeksha-malabarinews

വാഗണുകളെ തമ്മില്‍ യോജിപ്പിക്കുന്ന കപ്ലിങ്ങുകളും വാക്വം ബ്രേക്ക് പമ്പും മുറിഞ്ഞ് പോയതോടെ ട്രെയിനിന്റെ മുന്‍ഭാഗം നൂറുമീറ്ററോളം മുന്നിലേക്ക് പോയി നില്‍ക്കുകയായിരുന്നു. പിന്‍ഭാഗത്തെ 28ബോഗികള്‍ പിറകോട്ട് നീങ്ങാതെ നിന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.

പിന്നീട് ഗുഡ്‌സ് ട്രെയിന്‍ പിറകോട്ടെടുത്ത് വാഗണുകളെ തമ്മില്‍ താല്‍ക്കാലികമായി ഘടിപ്പിച്ച് റെയില്‍വേസ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് ഗുഡ്‌സ് ട്രെയിന്‍ സ്റ്റേഷന്‍ വിട്ടത്.

ആസ്‌ട്രേലിയയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കോക്ക് എന്ന ഉയര്‍ന്നയിനം കല്‍ക്കരിയായിരുന്നു ഗുഡ്‌സിലുണ്ടായിരുന്നത്. പനമ്പൂര്‍ തുറമുഖത്തുനിന്നും കയറ്റിയ ഈ കല്‍ക്കരി സേലത്തെ മേച്ചേരി സ്റ്റീല്‍ കമ്പനിയിലേക്കുള്ളതാണ്.

വാഗണുകളിലെ ലോഡുകളെല്ലാം അളവില്‍ കവിഞ്ഞ് കോക്ക് നിറച്ച് രീതിയിലായിരുന്നു. അഞ്ച് ടണ്‍ കപ്പാസിറ്റിയുള്ള വാഗണുകളില്‍ അതില്‍ കൂടുതല്‍ ഭാരം കയറ്റിയത് അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് വിദഗ്ദ്ധര്‍ സൂചിപ്പിച്ചു. ഡബിള്‍ എഞ്ചിനുപയോഗിച്ച് ഓടിയ ഗുഡ്‌സിലെ 58 വാഗണുകളിലായി നാലായിരത്തിനടുത്ത് ടണ്‍് ഭാരമുള്ള ലോഡുണ്ടായിരുന്നു എന്നാണ് സൂചന.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!