തിരുവനന്തപുരത്ത് നാലിടത്ത് പൈപ്പ്‌ലൈന്‍ പൊട്ടി : അട്ടിമറിയെന്ന് സംശയം

തിരു: തിരുവനന്തപുരത്ത് നാലിടത്ത് കുടിവെള്ളപൈപ്പ്‌ലൈന്‍ പൊട്ടി. സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

വഴിയിലക്ക് സമീപമാണ് രണ്ട് കിരോമീറ്ററിനകത്ത് നാലിടത്ത് പൈപ്പ് പൊട്ടിയത്. ഇതിനാല്‍ ഇപ്പോള്‍ അരുവിക്കരയില്‍ നിന്ന്ുള്ള പമ്പിങ്ങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. നാളെ ആറ്റുകാല്‍ പൊങ്കാലയായതിനാല്‍ ഇന്നു മുതല്‍ നഗരത്തില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഇവരാകും ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലാവുക..
എന്നാല്‍ ആറ്റുകാലില്‍ നാളെ വെള്ളം മുടങ്ങില്ലെന്നും 50 ടാങ്കര്‍ ലോറികള്‍ ഇതിനായി ഉപയോഗിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പൈപ്പ് പൊട്ടിയതിനു പിന്നില്‍ അട്ടിമറിയാണ്് സംശയമുണ്ടെന്ന് പാലോട്് രവി എംഎല്‍എയും ആരോപിച്ചു. ഇതേകുറിച്ച് അന്വേഷിക്കാന് ജയകുമാറിനെ ചെയര്‍മാനാക്കി ഒരു സമിതി സര്‍ക്കാര്‍ രുപീകരി്ച്ചു.

Share news
error: Content is protected !!
Scroll to Top