Section

malabari-logo-mobile

ജെഎന്‍യുവില്‍ പഠിക്കാന്‍ അവസരം

HIGHLIGHTS : നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച

നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളിലൊന്നായ ദില്ലിയലലെ ജവഹര്‍ലാല്‍ നെഹ്‌റു യവണിവേഴ്‌സിറ്റിയില്‍ അടുത്ത വര്‍ഷത്തേക്കുള്ള പ്രവേശനം ആഗ്രഹിക്കുന്നവര്‍ തയ്യാറായിക്കൊള്ളൂ.

രാജ്യത്തിന് നിരവധി ഇന്‍ഡലെക്ചലുകളെ സംഭാവനചെയ്ത ഈ സര്‍വ്വകലാശാല ബുദ്ധിജീവികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

sameeksha-malabarinews

വിദേശഭാഷകളടക്കം ഗവേഷണ പഠനങ്ങളക്ക് ഉതകുന്ന നിരവധി കോഴ്‌സുകള്‍ ഇവിടെയുണ്ട്.

ജെന്‍യുവിലേക്ക് ബി.എ ഓണേഴ്‌സ്, എംഎ,എംസി, എംസിഎ, എംടെക്, പിഎച്ചഡി മുതലായ കോഴ്‌സുകളക്കുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കും. മാര്‍ച്ച് 23 നകം അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനല്ലാതെ അപേക്ഷഫോം മാര്‍ച്ച് 11 വരെ വിതരണം ചെയ്യും. ഇത് മാര്‍ച്ച 28 മുന്‍പ് ദില്ലിയിലെത്തണം.
ഓണ്‍ലൈന്‍ അപേക്ഷയുടെ കണ്‍ഫര്‍മേഷന്‍ മാര്‍ച്ച് 28 വരെ സ്വീകരിക്കും
മെയ് 16 മുതല്‍ 21 വരെ ഇന്‍ഡ്യയിലെ 51 കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ നടത്തും. കേരളത്തില്‍ തിരുവനന്തപുരവും, കോഴിക്കൊടും സെന്ററുകള്‍ ഉണ്ട്. കോയമ്പത്തൂര്‍, ബാഗ്‌ളൂര്‍, ചെന്നൈ എന്നിവയാണ് കേരളത്തിന് അടുത്തുള്ള കേന്ദ്രങ്ങള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!