ബീഹാര്‍:: ഈ ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോര്‍ട്ട്ചെയ്തിരിക്കുന്നത് ബീഹാറിലെ സുപോള്‍ ജില്ലയില്‍ നിന്നാണ്.
15 വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത മാതാപിതാക്കളോടാണ് ഇവര്‍ ജോലി ചെയ്യുന്ന ഇഷ്ടികക്കളത്തിന്റെ ഉടമ 500 രൂപ വാങ്ങി ‘പ്രശ്നം’
തീര്‍ക്കാന്‍ ആവശ്യപ്പെട്ടത്. ഇഷ്ടികക്കളത്തിലെ മാനേജരായ ചിന്തുസിങ് ആണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്.
ഇതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം തൊഴിലാളികളെ രാമചന്ദ്രസിംഗ് എന്ന ഉടമ ക്രൂരമായി മര്‍ദ്ധിക്കുകയും ചെയ്തു.
എന്നാല്‍ സംഭവം പുറത്തറിഞ്ഞതോടെ പോലീസ് ഇടപെടുകയും തൊഴിലാളികളെ മര്‍ദ്ധിക്കാന്‍ നേത്യത്വം കൊടുത്ത രണ്ട് മാനെജരമാരെ അറസ്റ്റ് ചെയ്യുകയും് ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ചിന്തുസിങ് നേപ്പാളിലേക്ക് കടന്നതായാണ് സൂചന ഉടമയും രക്ഷപ്പെട്ടിട്ടുണ്ട്.
പീഠനത്തിരയായ പെണ്‍കുട്ടിയും കുടുംബവും തങ്ങളുടെ നാടായ ആസാമിലേക്ക് തിരികെപോയി. വളരെ നിര്‍ധനരായ തൊഴിലാളികളാണ് ഇവിടെ നിത്യവേതനത്തിന് ജോലിചെയ്തുവരുന്നത്.




