Section

malabari-logo-mobile

ഐശ്വര്യാ റായിയുടെ എതിരാളി ബച്ചന്‍ കുടുംബത്തില്‍ തന്നെ

HIGHLIGHTS : ബോളിവുഡിലെ മുന്‍നിര നായികയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യാ റായിയെ സൗന്ദര്യത്തില്‍

ബോളിവുഡിലെ മുന്‍നിര നായികയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യാ റായിയെ സൗന്ദര്യത്തില്‍ കടത്തിവെട്ടാന്‍ ഇതു വരെ ബോളിവുഡില്‍ ആരും ഇല്ലായിരുന്നുവെങ്കിലും, ഇപ്പോള്‍ കുടുംബത്തില്‍ നിന്നു തന്നെയാണ് ഐശ്വര്യക്ക് എതിരാളി ഉയര്‍ന്നു വന്നിരിക്കുന്നത്. അമിതാബച്ചന്റെ മകളുടെ മകളായ നവ്യാ നവേലിയെ കുറിച്ചാണ് ഇപ്പോള്‍ ബോളിവുഡില്‍ സംസാരം.

ശ്വേതയുടെയും നിഖില്‍ നന്ദയുടെയും മകളായ കൊച്ചു സുന്ദരിയായ നവ്യാ നവേലിക്ക് നിരവധി അവസരങ്ങളാണ് ബോളിവുഡില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നതെങ്കിലും എപ്പോഴാണ് നവ്യയുടെ സിനിമാ രംഗത്തേക്കുള്ള പ്രവേശനമെന്ന് ബച്ചന്‍ കുടുംബം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

sameeksha-malabarinews

എന്നാല്‍ നവ്യ അധികം വൈകാതെ തന്നെ സിനിമയിലെത്തുമെന്നാണ് കുടുംബത്തില്‍ നിന്ന് തന്നെയുളള സൂചന.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!