Section

malabari-logo-mobile

പിസി ജോര്‍ജ്ജിനെ തളയ്ക്കാന്‍ കോണ്‍ഗ്രസ് മയക്കുവെടിവെക്കും

HIGHLIGHTS : കൊച്ചി: യുഡിഎഫ് നേതാക്കള്‍ക്കും കെപിസിസി

കൊച്ചി: യുഡിഎഫ് നേതാക്കള്‍ക്കും കെപിസിസി പ്രസിഡന്റിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ടി എച്ച് മുസ്തഫ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദി രമേശ് ചെന്നിത്തലയാണെന്നും കെ മുരളീധരനോ, രമേശ് ചെന്നിത്തലക്കോ ഐ ഗ്രൂപ്പിന്റെ നേതൃത്വം അവകാശപെടാനാവില്ലെന്നും മുസ്തഫ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ഒമ്പതു വര്‍ഷമായിട്ടും കടിച്ചു തൂങ്ങി കിടക്കുന്ന രമേശ് ചെന്നിത്തല സ്ഥാനമൊഴിയണം. കഴിവുകെട്ട ആഭ്യന്തര മന്ത്രിയെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. വിലകയറ്റം രൂക്ഷമാവുമ്പോഴും ഭക്ഷ്യ വകുപ്പ് മന്ത്രിക്ക് പിള്ളേരു കളിയാണെന്നും മുസ്തഫ പറഞ്ഞു.
പിസി ജോര്‍ജെന്ന മദയാനയെ കെ എം മാണി തളച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ മയക്കുവെടി വെക്കുമെന്ന് ടി എച്ച് മുസ്തഫ പറഞ്ഞു.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!