Section

malabari-logo-mobile

ഐഒസി സംഭരണ ശേഷി വര്‍ദ്ധിപ്പിക്കല്‍; ചേളാരിക്കാരുടെ മനസില്‍ തീ.

HIGHLIGHTS : തിരൂരങ്ങാടി : ചേളാരി ഐഒസിയുടെ

തിരൂരങ്ങാടി : ചേളാരി ഐഒസിയുടെ സംഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ശരിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണോ നടക്കുന്നതെന്ന ആശങ്ക ചേളാരിക്കാരുടെ ഉറക്കം കെടുത്തുന്നു.

ഇപ്പോള്‍ ഈ പാചകവാതക പ്ലാന്റിന്റെ കപ്പാസിറ്റി 900മെട്രിക് ടണ്ണാണ്. ഇത് 2400 ആയി ഉയര്‍ത്താനാണ് ഐ ഒ സിയുെട നീക്കം. ഈ പ്ലാന്റ് ഇവിടെ സ്ഥാപിച്ചത് തുടക്കത്തില്‍ 400 മെട്രിക് ടണ്ണായിട്ടാണ്്. ഇതിന്റെ കപ്പാസിറ്റികൂട്ടി സംഭരണശേഷി വര്‍ദ്ധിപ്പിച്ച് ഫില്ലിങ് കൂട്ടി കൂടുതല്‍ വിതരണം നടത്താനുള്ള തീരുമാനം വന്നതോടെ അധികൃതര്‍ പ്ലാന്റിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനവും തുടങ്ങി.

sameeksha-malabarinews

എന്നാല്‍ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കാതെയും പഞ്ചായത്തിന്റെ അനുമതിയില്ലാതെയുമാണ് നിര്‍മാണം നടക്കുന്നതെന്ന് പറഞ്ഞ് പഞ്ചായത്തും നാട്ടുകാരും ഇത് തടയുകയായിരുന്നു.

അതീവ നിയന്ത്രിത മേഖലയായിട്ടും പ്ലാന്റിനോട് ചേര്‍ന്ന് മതിയായ സെക്യൂരിറ്റി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും കമ്പനി തയ്യാറായിട്ടില്ല. ഗ്യാസ് ഫില്ലിംഗ് നടക്കുന്ന മുഴുവന്‍ ഷിഫ്റ്റിലും സുരക്ഷാ ഉദ്യോഗസ്ഥരെ ഏര്‍പ്പെടത്തിയിട്ടില്ല. രാത്രിസമയങ്ങളില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും താമസിക്കുന്നത് 30 കിലോമീറ്റര്‍ അകലെയാണ്. അപകടം സംഭവിച്ചാല്‍ പ്ലാന്റിലെത്താന്‍ ഒരു മണിക്കൂറെങ്കിലും വേണം.

പ്ലാന്റിനോട് ചേര്‍ന്ന് തന്നെ ഉദ്യോഗസ്ഥരെ താമസിപ്പിക്കണമെന്ന ജനങ്ങലുടെ ആവശ്യം ഐഒസി ഇതുവരെ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സംഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!