എസി കോച്ചില്ല; ഇന്റര്‍സിറ്റി പരപ്പനങ്ങാടിയില്‍ അപായചങ്ങല വലിച്ച നിര്‍ത്തിയിട്ടു.

പരപ്പനങ്ങാടി റിസര്‍വേഷന്‍ ചെയ്ത കമ്പാര്‍ട്ടുമെന്റ് ഇല്ലാത്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ അപായചങ്ങല വലിച്ച് തീവണ്ടി 40 മിനിറ്റോളം പിടിച്ചിട്ടു.

കണ്ണുര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ്ില്‍ തിങ്കളാഴ്ച് വൈകീട്ട് 4.30 മണിയോടെ പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷനില്‍ വെച്ച് എസി കമ്പാര്‍ട്ട്‌മെന്റില്‍ റിസര്‍വ് ചെയ്ത യാത്രക്കാരാണ് ചങ്ങലവലിച്ച് പ്രതിഷേധിച്ചത്.

ഈ ട്രെയിനിലെ സി2 എസി ചെയര്‍കാര്‍ ബോഗിയാണ് യാത്ര തുടങ്ങിയതുമുതല്‍ ഇല്ലാതിരുന്നത്. ഇതിനുപകരമായി അധികൃതര്‍ ഒരു സെക്കന്റ് ക്ലാസ് ബോഗിയാണ് റിസര്‍വ് ചെയത യാത്രക്കാര്‍ക്കായി ഒരുക്കിയിരുന്നത്. പരപ്പനങ്ങാടിയെത്തിയതോടെ യാത്രക്കാരുടെ പ്രതിഷേധം രൂക്ഷമാവുകയും ട്രെയിന്‍ നിര്‍ത്തിയിടുന്നേടത്തേക്ക് സംഭവങ്ങള്‍ എത്തുകയും ചെയ്തത്. പിന്നീട് ഷൊര്‍ണൂരിലെത്തുമ്പോള്‍ എസി ബോഗി കൂട്ടിച്ചേര്‍ക്കാമെന്ന ഉറപ്പിലാണ് യാത്ര തുടര്‍ന്നത്.

യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംഭവം രൂക്ഷമാകാതിരിക്കാന്‍ ട്രെയിന്‍ കടന്നു പോകുന്ന തിരൂര്‍ കുറ്റിപ്പുറം സ്റ്റേഷനുകളില്‍ വിവരം മുന്‍കൂട്ടി യാത്രക്കാരെ അനൗണ്‍സ് ചെയത് അറിയിക്കുന്നുണ്ടായിരുന്നു.

 

Share news
error: Content is protected !!
Scroll to Top