താനൂരില്‍ നാലു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെയാളെ പിടികൂടി.

താനൂര്‍: നാലു വയസ്സുകാരിയായ പെണ്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചായാള്‍ പിടിയില്‍. താനൂര്‍ പോലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന പാട്ടശ്ശേരി ബദറുദീന്‍(30) ആണ്് പിടിയിലായത്.

താനൂരിനടത്തെ വലിയപാടത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മധുര സ്വദേശികളായ ദമ്പതികളുടെ മകളെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്്. ഞായറാഴ്ച രാത്രി 10.45 ഒടെ വീട്ടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുഞ്ഞിനെ എടുത്തുകൊണ്ടുപോവുകയായിരുന്നു. ഇതിനിടെ കുട്ടി ആര്‍ത്തുകരഞ്ഞതോടെ ഓടിക്കൂടിയ മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്നാണ് ബദറുദീനെ പിടികൂടിയത്്.

ഇയാളെ പിന്നീട് പോലീസിലേല്‍പ്പിക്കുകയായിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top