Section

malabari-logo-mobile

എല്‍ഡിസി നിയമനം വട്ടപ്പൂജ്യം.

HIGHLIGHTS : മലപ്പുറം: പിഎസ്‌സി ലേവര്‍ഡിവിഷന്‍

മലപ്പുറം: പിഎസ്‌സി ലേവര്‍ഡിവിഷന്‍ ക്ലാര്‍ക്ക് നിയമന ലിസ്റ്റ് നിലവില്‍ വന്നിട്ട് മൂന്നുമാസമായിട്ടും ഇതുവരെ നിയമനമായില്ല. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങളുമായി ജീവനക്കാരെല്ലാം തിരക്കിലാണെന്നാണ് അധികൃതരുടെ വാദം. മൂന്നുമാസമായിട്ടും ജില്ലയില്‍ ലിസ്റ്റ് വന്നതിനുശേഷം പിഎസ്‌സി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒഴിവുകള്‍ 57 മാത്രമാണ്. ഇതില്‍ തന്നെ 13 എണ്ണം സൂപ്പര്‍ ന്യൂമറി തസ്തികകളാണ്. എന്നാല്‍ ഇതില്‍ തന്നെ 22 ഒഴിവുകള്‍ നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാത്തവരുടേതാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് നിയമനം കാത്തുകഴിയുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെയാണ് അധികൃതരുടെ ഈ അലംഭാവം ദോഷമായി ബാധിച്ചിരിക്കുകയാണ്.

5,162 ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ലിസ്റ്റ് മാര്‍ച്ച് 30 ന് പ്രസിദ്ധീകരിച്ചതോടെ നിലവിലുള്ള ലിസ്റ്റ് റദ്ദായി. വരാനുള്ള ഒഴിവുകളുടെ എണ്ണം കണക്കാക്കി തസ്തിക സൃഷ്ടിച്ച് (സൂപ്പര്‍ന്യൂമറി) ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. ലിസ്റ്റ് പുറത്തുവന്ന് മൂന്നുമാസം കഴിഞ്ഞിട്ടും ഇത് പാലിച്ചിട്ടില്ല.

sameeksha-malabarinews

13 സൂപ്പര്‍ ന്യൂമറി തസ്തികകളിലേക്കുള്ള ഒഴിവുകളാണ് ജൂണ്‍ അവസാനംവരെ വകുപ്പ് മേധാവികള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വലിയ വീഴ്ച്ചയാണ് വരുത്തുന്നതെന്ന് പിഎസ്‌സി അധികൃതരൂടെ ആരോപണം. എന്നാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ പോലും നികത്തുന്നില്ല എന്ന പ്രത്യാരോപണമാണ് വകുപ്പ് മേധാവികളുടേത്.

ജില്ലയില്‍ പഞ്ചായത്ത് വകുപ്പാണ് കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. റവന്യു-5, സിവില്‍സപ്ലൈസ്,കൃഷി,വാണിജ്യം-4, വിദ്യഭ്യാസം -6, കോടതി-3, എന്നിങ്ങനെയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്‍ഷുറന്‍സ്,ജലിഭവം,സാംസ്‌കാരിക വകുപ്പുകളും ഇതുവരെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!