Section

malabari-logo-mobile

എന്‍ഡോസള്‍ഫാന്‍ കാസര്‍ക്കോട്ട് ‘ജനം’ പ്രതിഷേധിക്കുന്നു

HIGHLIGHTS : കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന പീഢനങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവിശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഢിതജനകീയമുന്നണിയും നിരവധി സ...

കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന പീഢനങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവിശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഢിതജനകീയമുന്നണിയും നിരവധി സംഘടനകളും നടത്തിയ ജനകീയ സമരം അക്ഷരാര്‍ത്ഥത്തില്‍ കാസര്‍കോടിനെ നിശ്ചലമാക്കി.

സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സാംസ്‌ക്കരിക, യുവജന, രാഷ്ട്രിയ സംഘടനകള്‍ പ്രതിഷേധത്തിനിറങ്ങി. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കാസര്‍കോട് മംഗലാപുരം ദേശീയപാത ഉപരോധിച്ചു. കവിത ചൊല്ലിയും പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും പതിനായിരക്കണക്കിന് ആളുകള്‍ തങ്ങള്‍ ഇരകോളോട് ഐക്യപ്പെടുന്നുവെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.

sameeksha-malabarinews

എന്‍ഡോസള്‍ഫാന്റെ ഭീകരത വെളിവാക്കുന്ന കോലങ്ങള്‍ അട്ടഹസിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയിലൂടെ ഓടിനടക്കുന്നത് കാണാമായിരുന്നു. ഇന്ന് കാസര്‍കോട് കരിദിനമായി ആചരിച്ചു. വൈകീട്ട് നാലുമണിക്ക് ഒപ്പുമര ചുവട്ടില്‍ പ്രതിഷേധക്കാര്‍ സംഗമിച്ചു.

അതെസമയം പുനരധിവാസ പരിപാടികള്‍ നടപ്പാക്കുന്നതിനുള്ള സര്‍വകക്ഷിയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്നു. അതെ സമയം യോഗത്തിലേക്ക് സമരസമിതി നേതാക്കാളെ വിളിക്കാതിരുന്നത് വിവാദമായിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!