Section

malabari-logo-mobile

‘ഉപമുഖ്യമന്ത്രി’പദം മുസ്ലീം ലീഗിനവകാശപ്പെട്ടത്‌

HIGHLIGHTS : കോണ്‍ഗ്രസ്‌ തീരുമാനിച്ചാല്‍ യുഡിഎഫ്‌ തീരുമാനമാവില്ല തിരു : മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ടുണ്ടായ

കോണ്‍ഗ്രസ്‌ തീരുമാനിച്ചാല്‍ യുഡിഎഫ്‌ തീരുമാനമാവില്ല
തിരു : മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങള്‍ യുഡിഎഫില്‍ കടുത്ത പ്രതിസന്ധിയിലേക്ക്‌. കോണ്‍ഗ്രസ്‌ കേരളത്തിലെ ഉപമുഖ്യമന്ത്രിയായി രമേശ്‌ ചെന്നിത്തലയെ നിശ്ചയിച്ച്‌ പിരിഞ്ഞതിന്‌ തൊട്ടുപിന്നാലെ ശക്തമായ എതിര്‍പ്പുമായി യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലീം ലീഗ്‌ രംഗത്ത്‌. ലീഗിന്റെ മുതിര്‍ന്ന നേതാക്കളല്ലാം തന്നെ ഒരേ സ്വരത്തിലാണ്‌ ഇതിനോട്‌ പ്രതികരിച്ചത്‌ യുഡുഎഫ്‌ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തേ കുറിച്ച്‌ തങ്ങളോടാരും സംസാരിച്ചിട്ടില്ലെന്നും ഇന്നത്തെ പത്രങ്ങളിലൂടെയാണ്‌ താനീ വാര്‍ത്തയറിഞ്ഞതെന്നും പരമ്പരാഗതമായി തങ്ങള്‍ക്കാണ്‌ മന്ത്രിസഭയിലെ രണ്ടാം സ്ഥാനമെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കടുത്ത ഭാഷയിലാണ്‌ കെപിഎ മജീദും ഇടി മുഹമ്മദ്‌ ബഷീറും പ്രതികരിച്ചത്‌.കോണ്‍ഗ്രസ്‌ തീരുമാനിച്ചാല്‍ അത്‌ യുഡിഎഫ്‌ തീരമാനമാവില്ലെന്നാണ്‌ മജീദ്‌ പ്രതികരിച്ചത്‌.ഘടകകക്ഷികളുടെ കൂടി അഭിപ്രായം അഭിപ്രായം അറിഞ്ഞേ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനാകു എന്നും മജീദ്‌ വ്യക്തമാക്കി.
എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിന്‌ തങ്ങള്‍ക്കും അവകാശമുണ്ടെന്നും ലീഗാണ്‌ രണ്ടാമത്തെ കക്ഷിയെന്നും ഇടി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!