Section

malabari-logo-mobile

ഒസാമാ ബിന്‍ലാദന്‍ ആത്മഹത്യ ചെയ്തതാണെന്ന് വെളിപ്പെടുത്തല്‍

HIGHLIGHTS : ഒസാമാ ബിന്‍ലാദനെ അമേരിക്കന്‍ സൈന്യം വെടിവെച്ച് കൊന്നതല്ലെന്നും ലാദന്‍ പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ ആത്മഹത്യ ചെയ്തതാണെന്നും

ഒസാമാ ബിന്‍ലാദനെ അമേരിക്കന്‍ സൈന്യം വെടിവെച്ച് കൊന്നതല്ലെന്നും ലാദന്‍ പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ ആത്മഹത്യ ചെയ്തതാണെന്നും വെളിപ്പെടുത്തല്‍. ഒരു കാലത്ത് ലാദന്റെ അംഗരക്ഷകനായിരുന്ന നബീല്‍ നസീം അബ്ദുള്‍ ഫത്താഹ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അമേരിക്കന്‍ സൈന്യത്തിന് കീഴടങ്ങാന്‍ ഒരിക്കലും ഇഷ്ടപ്പെടാതിരുന്ന ലാദന്‍ പത്ത് വര്‍ഷത്തോളം സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഒരു ബെല്‍റ്റ് ധരിച്ചിരുന്നെന്നും അമേരിക്കന്‍ പ്രത്യേക സേന ലാദന്റെ ഒളിസങ്കേതത്തിന് അകത്ത് കയറിയെന്നുറപ്പായതോടെ ഈ ബെല്‍റ്റ് ബോംബ് ഉപയോഗിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് ഫത്താഹ് വെളിപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കന്‍ സേനയുടെ ലാദനെ പിടികൂടി വധിച്ചുവെന്ന വാദം പൂര്‍ണമായും തള്ളിക്കളയുന്ന ഫത്താഹ് തനിക്ക് ഈ വിവരം ലഭിച്ചത് ലാദന്റെ മരണസമയത്ത് അവിടെയുണ്ടായിരുന്ന ലാദന്റെ ബന്ധുകളിലൊരാളില്‍ നിന്നാണെന്ന് അവകാശപ്പെട്ടു.

sameeksha-malabarinews

അബോര്‍ട്ടാ ബാദില്‍ 2011 മെയ് 2 നാണ് ലാദന്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടതിനി ശേഷം ആദ്യമായാണ് ലാദന്റെ അനുയായികളില്‍ നിന്ന് ഇത്തരമൊരു വാദമുയരുന്നത്. ലാദന്റെ മൃതദേഹം കടലില്‍ സംസ്‌ക്കരിച്ചെന്ന ഒബാമയുടെ വാദം സംശയാസ്പദമാണെന്നും മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി നശിപ്പിച്ചിട്ടുണ്ടാകുമെന്നും ഫത്താഹ് പറഞ്ഞു. ഈജിപ്ഷ്യന്‍ ജിഹാദിന്റെ തലവനായിരുന്നു ഫത്താഹ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!